Malayalam lyrics
ഖൽബിന്നിണയോ റബ്ബിൻ കനിയോ ശവ്വാൽ പിറയോ തൂവൽ മിഴിയോ തിങ്കൾ കലയോ മിന്നൽ കൊടിയോ മിന്നും കവിളോ പൊന്നിൻ നിറമോ മുല്ലച്ചിരിയൊ മുത്തിൻ മൊഴിയോ നെഞ്ചിൻ നിധിയോ കൊഞ്ചും മണിയോ മഴവിൽ കിളിയോ മനസ്സിനു കുളിരോ റൂഹിലൊരു പുതുമഴയായ് മാരനൊരു മണിമുകിലായ് ആരംഭം തുളുമ്പും ചെങ്കതിർ മുഖം മാറും കണ്ട് നേരമ്പോക്കറിയാതെ ഞാ..നേ.. ഇന്ന്,ആനന്തിച്ചാശിക്കുന്ന മലർ വിരിഞ്ഞതിലൂറും തേനൊന്നു കുടിച്ചിടുവാ..നേ.. (റിപ്പീറ്റ്) തേനിമ്പക്കനിയാളോടുള്ളി- ലെനിക്ക് നിറഞ്ഞ് പ്രേമത്തിന് മരുന്നൊരു തുള്ളി തരുവാൻ പറഞ്ഞ് സാരം വെച്ചെടുത്താലും കള്ളികളെല്ലാം അറി ഞ്ഞ് താമരപ്പൂവൊരു വാക്കും മിണ്ടിയതില്ല തിരിഞ്ഞ് കണ്ണാളേ..പല്ലു മുത്ത് നിരത്ത- തിനൊത്തൊരു-നിത്തൊരു പെണ്ണാളെ.. നിന്റെ തേനെഴും പവിഴച്ചിരിയൊന്ന് ഞാനൊരിറ്റ് നുണച്ചിടുമിന്ന് മുത്തേ.. മുഹബ്ബതിന്റെ സത്തേ.. പുന്നാരകുട്ടി തത്തേ.. ക്ഷണമെനിക്ക് നല്ലൊരു മറുപടി തന്നിടുവേ ദേവി മുല്ല മണർമണമുള്ളൊരു ബീവി.. മാഞ്ഞാലം കൊഞ്ചി കൊഞ്ചി കണ്ണും വെട്ടിച്ചെന്നെ കണ്ടാൽ പാഞ്ഞൊളിച്ചീടുന്നെന്തിനാ..ണ്
നിന്റെ, മാരനായ് എടുക്കുവാൻ എന്നെ പറ്റുന്നില്ലെങ്കിൽ പിന്നാ..രാണീയുലകത്തിൽ തേനേ.. (റിപ്പീറ്റ്) കരയാകെ വരവായി തുളുനാടൻ കടലായി മുഹബത്തിന് ഖിസ്സ പാടി മധുവൂറും ഇശലായി താളം മേളം മൂടും ഒത്തു തകർക്കണ കല്ല്യാണം താളം മേളം മൂടും ഒത്തു തകർക്കണ കല്ല്യാണം… നാഗ നിനിസനി രിക രിക രിരിസ് നാഗ നിനിസനി രിക രിക രിരിസ് കാഞ്ഞിരക്കുരുവാക്കീ എന്നെ നീ ഒട്ടും തള്ളണ്ടാ.. കാണാന് മൊഞ്ചുണ്ടെന്നെച്ച് നിന്നിടം വിട്ട് തുള്ളണ്ടാ.. മാഞ്ഞീടാത്തടയാളം വന്നീ വെട്ട് കൊള്ളണ്ടാ.. മാണിക്യക്കല്ലോടിഷ്കിൽ വന്നീ മൊട്ട് നുള്ളണ്ടാ.. തഞ്ചത്തീ..അരബിംബമലർത്ത മുഖത്തിലു സുന്ദര മൊഞ്ചത്തി.. നിന്റെ തേനെഴും പവിഴച്ചിരിയൊന്ന് ഞാനൊരിറ്റ് നുണച്ചിടുമിന്ന് മുത്തേ.. മുഹബ്ബതിന്റെ സത്തേ.. പുന്നാരകുട്ടി തത്തേ.. ക്ഷണമെനിക്ക് നല്ലൊരു മറുപടി തന്നിടുവേ ദേവി മുല്ല മണർമണമുള്ളൊരു ബീവി.. ആരംഭം തുളുമ്പും ചെങ്കതിർ മുഖം മാറും കണ്ട് നേരമ്പോക്കറിയാതെ ഞാ..നേ.. ഇന്ന്,ആനന്തിച്ചാശിക്കുന്ന മലർ വിരിഞ്ഞതിലൂറും തേനൊന്നു കുടിച്ചിടുവാ..നേ.. (റിപ്പീറ്റ്)
Song information
വര്‍ഷം: 2024
സംഗീതം: വില്യം ഫ്രാൻസിസ്
ഗാനരചന: എസ് എം കോയ, ബി കെ ഹരിനാരായണന്‍
ഗായകര്‍: വിനീത് ശ്രീനിവാസന്‍, അക്ബർ ഖാൻ, ഇമ്രാന്‍ ഖാന്‍, പരീക്കുട്ടി പെരുമ്പാവൂർ, വില്യം ഫ്രാൻസിസ്, അനു തോമസ്, സോണി മോഹൻ, ആവണി മൽഹാർ
വിശദവിവരങ്ങള്‍: ഗാനസ്നേഹി
Album: ബാഡ് ബോയ്സ്
Explore this song
- Singer: വിനീത് ശ്രീനിവാസന്‍
- Singer: അക്ബർ ഖാൻ
- Singer: ഇമ്രാന്‍ ഖാന്‍
- Singer: പരീക്കുട്ടി പെരുമ്പാവൂർ
- Singer: വില്യം ഫ്രാൻസിസ്
- Singer: അനു തോമസ്
- Singer: സോണി മോഹൻ
- Singer: ആവണി മൽഹാർ
- Film / album: ബാഡ് ബോയ്സ്
- Composer: വില്യം ഫ്രാൻസിസ്
- Lyricist: എസ് എം കോയ
- Lyricist: ബി കെ ഹരിനാരായണന്‍