Malayalam lyrics

ഏതു ഗാനം പാടി നിൽപ്പൂ... 

താരാട്ടുവാനായ് എൻ മുന്നിൽ...

നീലരാവിൻ ഹൃദന്തവീണാനാദം പോൽ...

ഏതു ഗാനം പാടി നിൽപ്പൂ... 

താരാട്ടുവാനായ് എൻ മുന്നിൽ...

നീലരാവിൻ ഹൃദന്തവീണാനാദം പോൽ...

വാടുന്നു പൂവിനുള്ളം... 

തേടുന്നു മോഹജാലം....

നീറുന്ന മൗനം പാടി... 

ശോകാർദ്രമേതോ ഗീതം...

കാണാത്ത തീരം തേടി.... 

പായുന്ന കാറ്റിൻ തേരിൽ

ഈണങ്ങൾ തേടും പാവം... 

രാപ്പാടി കേണുറങ്ങി....

പാതിരാവിന്നരന്ദമായീ രാഗം നീ....

ഏതു ഗാനം പാടി നിൽപ്പൂ... 

താരാട്ടുവാനായ് എൻ മുന്നിൽ...

നീലരാവിൻ ഹൃദന്തവീണാനാദം പോൽ...

പോകുന്നു ദൂരെയേതോ... 

തീരങ്ങൾ തേടി നമ്മൾ...

മായുന്നു എങ്ങോ വേഗം... 

നാം രണ്ടു മേഘങ്ങളായ്...

തോരാത്ത കണ്ണീർ പെയ്യും... 

മോഹങ്ങൾ വാടും നേരം...

താരാട്ടു പാട്ടിന്നീണം... 

കേൾക്കാതെ വീണുറങ്ങും...

നൂറു പൂക്കൾ സുഗന്ധമേകും നേരം നീ...

Song information

Music: അഫ്സൽ യൂസഫ്

Lyricist: ബാബുരാജ് കലമ്പൂർ

Singer: ആവണി മൽഹാർ

Film/album: എന്നോട് പറ ഐ ലവ് യൂന്ന്

Explore this song