Malayalam lyrics
മനസ്സിലൊരു മഴയായ്..മാറിലൊരു കുളിരായ് ഇരുളിലൊരു മിന്നാമിനുങ്ങ്... നീയെന്റെ.. മിന്നാമിനുങ്ങ് അഴലിന്റെ നിഴൽ വീണൊരോർമ്മതൻ തീരത്ത് ചിരിതൂകിയെത്തും കിനാവ് ഓ...നീയെന്റെ മിന്നാമിനുങ്ങ് മനസ്സിലൊരു മഴയായ്.. മാറിലൊരു കുളിരായ്... ഇരുളിലൊരു മിന്നാമിനുങ്ങ് നീയെന്റെ... മിന്നാമിനുങ്ങ് നീളെ പരക്കുന്ന നീലാന്തരീക്ഷം നീയെന്റെ ചാരത്തിരിക്കുന്ന നേരം.. (2) ഇരുൾ മൂടി എന്നിൽ നിറയുന്ന മൗനം നിൻ മൊഴിയിൽ അറിയാതെ അലിയുന്നുവോ മനസ്സിലൊരു മഴയായ്... മാറിലൊരു കുളിരായ് ഇരുളിലൊരു മിന്നാമിനുങ്ങ് നീയെന്റെ.. മിന്നാമിനുങ്ങ് നിൻ നീല മിഴികൾ തിരയുന്നതെന്തേ തിരകൾ തഴുകുന്ന തീരമാണോ.. (2 ) ഇടറുന്ന വാക്കിനാൽ.. പറയാൻ കൊതിച്ചത് നീയെന്നുമെന്റേതു മാത്രമെന്നോ... മനസ്സിലൊരു മഴയായ്.. മാറിലൊരു കുളിരായ് ഇരുളിലൊരു മിന്നാമിനുങ്ങ് നീയെന്റെ.. മിന്നാമിനുങ്ങ് അഴലിന്റെ നിഴൽ വീണൊരോർമ്മതൻ തീരത്ത് ചിരിതൂകിയെത്തും കിനാവ് ഓ..നീയെന്റെ മിന്നാമിനുങ്ങ്...
Song information
Music: അഫ്സൽ യൂസഫ്
Lyricist: അജി കാട്ടൂർ
Singer: നജിം അർഷാദ്അന്വേഷ ദത്ത
Film/album: തീരം
Explore this song
- Singer: നജിം അർഷാദ്അന്വേഷ ദത്ത
- Film / album: തീരം
- Composer: അഫ്സൽ യൂസഫ്
- Lyricist: അജി കാട്ടൂർ