Malayalam lyrics
ഉം ... ഉം ... ഉം ... കണ്മണി നീ പൊൻകനി നീ മഞ്ഞിൻ പൂവല്ലേ നെഞ്ചകത്തെ തേൻതണലിൽ ആടും ഊഞ്ഞാലിൽ ചെറു ദൂരം തനിയെ നീ പോകും നേരം നിഴലായ് ഞാൻ അരികെ നീ കാണാതെന്നും ഒരു തൂവൽച്ചിറകായ് ഈ അമ്മയടുത്തില്ലേ കണ്മണി നീ പൊൻകനി നീ മഞ്ഞിൻ പൂവല്ലേ നെഞ്ചകത്തെ തേൻതണലിൽ ആടും ഊഞ്ഞാലിൽ ഓ ... തുമ്പിപോലെ വാനം ഉമ്മ തന്ന നേരം കണ്ണിലുള്ള ലോകം, നന്മ ചൊല്ലി നിന്നൂ കഥ പറയാൻ ഇതിലേ വരവായ് മടിയിലൊരോമൽ കാറ്റായി നീ ഇളം പീലിക്കുരുന്നേ ഈ അമ്മയടുത്തില്ലേ കണ്മണി നീ പൊൻകനി നീ മഞ്ഞിൻ പൂവല്ലേ നെഞ്ചകത്തെ തേൻതണലിൽ ആടും ഊഞ്ഞാലിൽ ആ ... ചില്ലിയിളം കൊമ്പിൽ ചെല്ലച്ചെറു കൂട്ടിൽ കല്ലെറിഞ്ഞ നേരം തല്ലുകൊണ്ടേ നീയേ ചിതറുമൊരോമൽ കിളിയായി നീ ഉയിരിൻ നോവിനു കൂട്ടായെന്നും കുറുമ്പോടൊന്നണയേ ഈ അമ്മയടുത്തില്ലേ എൻ കണ്മണി നീ പൊൻകനി നീ മഞ്ഞിൻ പൂവല്ലേ നെഞ്ചകത്തെ തേൻതണലിൽ ആടും ഊഞ്ഞാലിൽ ചെറു ദൂരം തനിയെ നീ പോകും നേരം നിഴലായ് ഞാൻ അരികെ നീ കാണാതെന്നും ഒരു തൂവൽച്ചിറകായ് ഈ അമ്മയടുത്തില്ലേ കണ്മണി നീ പൊൻകനി നീ ഉം ... ഉം ... നെഞ്ചകത്തെ തേൻതണലിൽ ഉം ... ഉം ...
Song information
Music: അഫ്സൽ യൂസഫ്
Lyricist: അജീഷ് ദാസൻ
Singer: ശ്രേയ ഘോഷൽ
Film/album: ഖുർബാനി
Explore this song
- Singer: ശ്രേയ ഘോഷൽ
- Film / album: ഖുർബാനി
- Composer: അഫ്സൽ യൂസഫ്
- Lyricist: അജീഷ് ദാസൻ