Malayalam lyrics
ഇതു നല്ല കാലമല്ല മോശപ്പെട്ട കാലവുമല്ല കൂരിരുട്ടിൽ കൂട്ടു വന്ന കൂട്ടുകാരൻ പോയി നാട്ടിലുള്ള കൂട്ടുകാരി വീടു വിട്ടു പോയി (ഇത് നല്ല കാലമല്ല...) മഞ്ഞുപെയ്യും ഓണരാവിൽ ചാകര കോൾ തന്നു കൂരിരുട്ടിൽ കൂര പോറ്റാൻ ചോറുരുള തന്നു (ഇത് നല്ല കാലമല്ല....) വലുപ്പമില്ലാ മനസ്സുകൾക്ക് വലിയ വീടെന്തിന് വലുപ്പമുള്ള മനസ്സുകൾക്ക് ചെറിയ വീടു പോരേ തുറന്ന വീടു പോരേ (ഇത് നല്ല കാലമല്ല...) പെറ്റമ്മയിട്ടു പോയ കുയിലിന്റെ കുഞ്ഞിനെ കാക്ക താരാട്ടു പാടീ കാ കാ കാ (ഇതു നല്ല കാലമല്ല..)
Song information
വര്‍ഷം: 2007
സംഗീതം: സിബി കുരുവിള
ഗാനരചന: കെ വി വിജേഷ്
ഗായകര്‍: വിനീത് ശ്രീനിവാസന്‍
വരികൾ: ജിജാ സുബ്രമണ്യന്‍
യൂട്യൂബ് ഓഡിയോ: എവർഗ്രീൻ ഫിലിം സോങ്ങ്സ്
Album: തകരച്ചെണ്ട
Explore this song
- Singer: വിനീത് ശ്രീനിവാസന്‍
- Film / album: തകരച്ചെണ്ട
- Composer: സിബി കുരുവിള
- Lyricist: കെ വി വിജേഷ്