Malayalam lyrics
കുഞ്ഞു കുഞ്ഞു പക്ഷി മെല്ലെ മെല്ലെ പറഞ്ഞു അമ്മയേ പോലെ ഞാനും പറക്കുമെന്ന് - (2) ചിറക് വിരിച്ച് കണ്ണുതുറന്ന് മാനമേലെ പറക്കേണം കണ്ണിന്റെ കണ്ണീര് കാണേണം മണ്ണിന്റെ കണ്ണീര് കാണേണം കുഞ്ഞു കുഞ്ഞു പക്ഷി മെല്ലെ മെല്ലെ പറഞ്ഞു അമ്മയേ പോലെ ഞാനും പറക്കുമെന്ന് അമ്മയില്ലാത്തൊരു കുഞ്ഞിന്റെ കൂടെ പാടേണം അമ്പേറ്റുവീണൊരു പെണ്ണിന്റെക്കൂടെയിരിക്കേണം തത്തമ്മക്കണ്ണുമായ് കൊത്തിപ്പറിക്കുന്ന കഴുകന്‍ മനസ്സിനെ തല്ലേണം താരാട്ടുപാട്ടിനെ കൊത്തിപ്പറിക്കുന്ന പാമ്പിന്റെ നാവിനെ തല്ലേണം കുഞ്ഞു കുഞ്ഞു പക്ഷി മെല്ലെ മെല്ലെ പറഞ്ഞു അമ്മയേ പോലെ ഞാനും പറക്കുമെന്ന് - (2)
Song information
വര്‍ഷം: 2007
സംഗീതം: സിബി കുരുവിള
ഗാനരചന: കെ വി വിജേഷ്
ഗായകര്‍: മഞ്ജരി
അഭിനേതാക്കള്‍: ശ്രീനിവാസൻ, ഗീതു മോഹൻദാസ്
വിശദവിവരങ്ങള്‍: shejintr
Album: തകരച്ചെണ്ട
Explore this song
- Singer: മഞ്ജരി
- Film / album: തകരച്ചെണ്ട
- Composer: സിബി കുരുവിള
- Lyricist: കെ വി വിജേഷ്