Malayalam lyrics
വിറവാലന്‍ കുരുവീ ഞാനൊരു കുറിമാനം തന്നെങ്കില്‍ മറ്റാരും കാണാതെ നീ മണിമാരനു നല്‍കാമോ? (വിറവാലന്‍ കുരുവീ...) കുഞ്ഞാറ്റ ക്കിളിയെ ഞാനൊരു കിന്നാരം ചൊന്നെങ്കില്‍ ചെവിയോടിരുചെവിയറിയാതെ അവിടെപോയ് ചൊല്ലാമോ? (വിറവാലന്‍ കുരുവീ...) പാടത്തെ കാറ്റെ ഞാനൊരു പട്ടുറുമാല്‍ തന്നെങ്കില്‍ തോഴന്റെ പിറകില്‍ ചെന്നാ തോളത്തതു ചുറ്റാമോ? (വിറവാലന്‍ കുരുവീ...) മാടത്തി പ്രാവേ നീയാ മാരനെ കാണുമ്പോള്‍ പെരുന്നാളിനു നെയ്ചോറുണ്ണാന്‍ വിരുന്നിനു വിളിക്കാമോ? (വിറവാലന്‍ കുരുവീ...)
Song video
Song details
വർഷം: 1966
സംഗീതം: ബി എ ചിദംബരനാഥ്
ഗാനരചന: പി ഭാസ്കരൻ
ഗായകർ: എസ് ജാനകി
അഭിനേതാക്കൾ: ഉഷാകുമാരി
വരികൾ: ശ്രീദേവി, സൂസി
Album: കായംകുളം കൊച്ചുണ്ണി
- Singer: എസ് ജാനകി
- Film / album: കായംകുളം കൊച്ചുണ്ണി
- Composer: ബി എ ചിദംബരനാഥ്
- Lyricist: പി ഭാസ്കരൻ
- Actor: ഉഷാകുമാരി