Malayalam lyrics

വില്ലുകെട്ടിയ കടുക്കനിട്ടൊരു വലിയമ്മാവൻ, തലയിൽ
വെള്ളിരോമക്കുടുമ വച്ചൊരു വലിയമ്മാവൻ
വടക്കു വടക്കു വേലേം പൂരോം കാണാന്‍ പോയപ്പോൾ ഒരു
വെളുത്ത കുതിരയെ വെലയ്ക്കു വാങ്ങി വലിയമ്മാവന്‍ (വില്ലുകെട്ടിയ...)
ആറുപെറ്റിട്ടാറും ചത്തൊരു വലിയമ്മായി നമ്മളെ
മാറിമാറിയുമ്മ വയ്ക്കണ വലിയമ്മായി
തോളുമുട്ടണ തോടയാട്ടിക്കുളിച്ചു വന്നപ്പോള്‍ കണ്ടതു
വാലുപൊക്കിക്കൂത്തു പറക്കണ വെള്ളക്കുതിര
ഞെക്കുമ്പൊള്‍ ചാടൂം കുതിര!
ഞൊണ്ടിക്കൊണ്ടോടും കുതിര
പടക്കുതിര കളിക്കുതിര പാവക്കുതിര
വില്ലുകെട്ടിയ കടുക്കനിട്ടൊരു വലിയമ്മാവന്‍, തലയിൽ
വെള്ളിരോമക്കുടുമ വച്ചൊരു വലിയമ്മാവൻ
വടക്കു വടക്കു വേലേം പൂരോം കാണാന്‍ പൊയപ്പോൾ ഒരു
വെളുത്ത മുത്തുക്കുടുക്ക വാങ്ങി വലിയമ്മാവാൻ
ആറുപെറ്റിട്ടാറും കിട്ടിയ ചെറിയമ്മായി, നാക്കിനു
നൂറുകാതം നീളമുള്ളൊരു ചെറിയമ്മായി
ചേലചുറ്റിയ പോത്തുപോലെ കുലുങ്ങി വന്നപ്പൊള്‍ കണ്ടതു
നാലുകെട്ടില്‍ മുത്തുകിലുങ്ങണ കൊച്ചു കുടൂക്ക
അന്നാരം മുത്തുക്കുടുക്ക പുന്നാരം മുത്തുക്കുടുക്ക
ഇടു കുടുക്കേ ഇടു കുടൂക്കേ പൊന്നും പണവും (വില്ലു കെട്ടിയ...)

Song details

വർഷം: 1971

സംഗീതം: ജി ദേവരാജൻ

ഗാനരചന: വയലാർ രാമവർമ്മ

ഗായകർ: പി മാധുരി, ലത രാജു

രാഗം: മോഹനം

ഹിന്ദുസ്ഥാനി രാഗം: ഭൂപാളി, ഭൂപ്, ദേശ് കാർ, ജൈത് കല്യാൺ

വർഗ്ഗീകരണം: കുട്ടികളുടെ

അഭിനേതാക്കൾ: അടൂർ ഭാസി, മീന, Prameela, ജയഭാരതി, Master Uday

വിശദവിവരങ്ങൾ: കൃഷ്ണ ചന്ദ്ര

വിഡിയോ: പ്രിയദൻ ചോലക്കര

Album: ലൈൻ ബസ്സ്‌