Malayalam lyrics
�വരിവണ്ടേ നീ മയങ്ങി വീണു വർണ്ണക്കടലാസു പൂവിൽ മധുവില്ലല്ലോ മണമില്ലല്ലോ മനസ്സു കവർന്നു കരകൗശലം കണ്ടറിയാതെ കഥയറിയാതെ കരളിൻ തന്ത്രികൾ മീട്ടി നീ പറന്നു ചുറ്റി പതറി നടന്നു പാടേ വീണു പാഴ്മണ്ണിൽ (വരി) കണ്ണുനീരോ കരകവിയുന്നു കനകവീണ തകരുന്നു വെന്തുരുകുന്നു സങ്കൽപങ്ങൾ വെണ്ണീറായി സകലം (വരി)
Song video
Song details
വർഷം: 1967
സംഗീതം: വി ദക്ഷിണാമൂർത്തി
ഗാനരചന: പാപ്പനംകോട് ലക്ഷ്മണൻ
ഗായകർ: കമുകറ പുരുഷോത്തമൻ
രാഗം: വലചി
ഹിന്ദുസ്ഥാനി രാഗം: കലാവതി
വിശദവിവരങ്ങൾ: venu
വിഡിയോ: രാല രാജൻ
Album: ഇന്ദുലേഖ
- Singer: കമുകറ പുരുഷോത്തമൻ
- Film / album: ഇന്ദുലേഖ
- Composer: വി ദക്ഷിണാമൂർത്തി
- Lyricist: പാപ്പനംകോട് ലക്ഷ്മണൻ