Malayalam lyrics

തുള്ളിത്തുള്ളി ഓടിവാ
ഉള്ളം ചൊല്ലി പാടിവാ
ജില്‍ ജില്ലായാടിയാടി
തുള്ളിത്തുള്ളി ഓടിവാ
അണിമുല്ലക്കാവുതേടി
പ്രണയത്തിന്‍ പാട്ടു പാടി
അരികത്തു പോന്നവന്‍ നീ
ആരു ചൊല്ലാരു ചൊല്ലു
ഒരു നാളെന്നോമലേ നിന്‍
ഉയിര്‍വീണ്ടുംതന്നതാരു്
ഹോ ഹോ ഹോ ഞാനറിഞ്ഞേ
ഉള്ളത്തില്‍ വാഴുവോനെ
കണ്മണി നിന്നെയൊന്നു
കണ്‍കുളിരെ കാണ്മതിന്നു്
വര്‍ണ്ണമണിച്ചേലയുമായു്
വന്നവന്‍ നീതാനല്ലി
ഒരു വാക്കു മിണ്ടിയില്ല
ഒരു നോക്കു കണ്ടതില്ല
ഒരു കൊണ്ടലോടിവന്നു
ഉടനെ നാം വേര്‍പിരിഞ്ഞു
ഇനിയെന്നു ചേരും നമ്മള്‍
ഏതുനേരത്തില്‍ ബാലെ
ഉരചെയ്യാം നേരമിപ്പോള്‍
ഉദ്യാനം തന്നില്‍ കാണാം

Song video

Watch on YouTube

Song details

വർഷം: 1954

സംഗീതം: ബ്രദർ ലക്ഷ്മണൻ

ഗാനരചന: തിരുനയിനാർകുറിച്ചി മാധവൻ നായർ

ഗായകർ: വി എൻ സുന്ദരം, എൻ എൽ ഗാനസരസ്വതി

അഭിനേതാക്കൾ: എസ് പി പിള്ള, മിസ് കുമാരി

വരികൾ: ശ്രീദേവി, മാധവഭദ്രൻ

യൂട്യൂബ് ഓഡിയോ: കല്യാണി

Album: അവകാശി