Malayalam lyrics
(സ്ത്രീ) കളിയോടമതില്‍ പോയിടാം ഗാനങ്ങള്‍ പാടി ജയം നേടി - യുല്ലാസമായി ദൂരെ ദൂരെ (പു.1) (കളിയോട) ദൂരെ ദൂരെ ഓ ദൂരെ ദൂരെ (സ്ത്രീ) ഓ... ദൂരെ ദൂരെ ഓ ദൂരെ ദൂരെ (പു.1) കൈവിലങ്ങുകള്‍ പൊട്ടിപ്പോയെടാ കായലിന്‍ കളിയോടത്തില്‍ (പു.2) കാണിക്കാമിനിക്കൈക്കരുത്തെടാ തോണിയില്‍ തുഴഞ്ഞായത്തില്‍ (പു.3) ഇനിയെന്‍ ജീവിതലക്ഷ്യത്തി ലെത്തേണം മോദാല്‍ (സ്ത്രീ) അതിനേകീടാമെന്‍ ജീവന്‍ ഞാനുമെന്‍ നാഥാ ഇനിയെല്ലാരും നാമൊന്നായു് ചെല്ലേണം വേഗാല്‍ ജയം നേടിയുല്ലാസമായു് ദൂരെ ദൂരെ - ദൂരേ - ദൂരേ ഓ (പു.1) കാറുകൊള്ളുമ്പോള്‍ കായല്‍വെള്ളത്തില്‍ കാണും ഞാനെന്റെ പാറുവെ (പു.2) കള്ളുതുള്ളിയെന്നുള്ളില്‍ ചെല്ലുമ്പോള്‍ കാണും ഞാനുമെന്‍ റാണിയെ (ഗ്രൂ) തടുക്കും വൈരിയെ മടക്കും നമ്മളിന്നടുക്കുമക്കരെയോടത്തില്‍ മിടുക്കുണ്ടെങ്കിലോ തടുത്തുകൊള്ളടാ മീശക്കൊമ്പനെ മാറിക്കോ മിടുക്കുണ്ടെങ്കിലോ തടുത്തുകൊള്ളടാ മീശക്കൊമ്പനെ മാറിക്കോ
Song video
Song details
വർഷം: 1954
സംഗീതം: ബ്രദർ ലക്ഷ്മണൻ
ഗാനരചന: തിരുനയിനാർകുറിച്ചി മാധവൻ നായർ
ഗായകർ: കമുകറ പുരുഷോത്തമൻ, വി എൻ സുന്ദരം, ലളിത തമ്പി
അഭിനേതാക്കൾ: പ്രേം നസീർ, മിസ് കുമാരി, എസ് പി പിള്ള, മുതുകുളം രാഘവൻപിള്ള
വരികൾ: ജിജാ സുബ്രമണ്യൻ, മാധവഭദ്രൻ
യൂട്യൂബ് ഓഡിയോ: കല്യാണി
Album: അവകാശി
- Singer: കമുകറ പുരുഷോത്തമൻ
- Singer: വി എൻ സുന്ദരം
- Singer: ലളിത തമ്പി
- Film / album: അവകാശി
- Composer: ബ്രദർ ലക്ഷ്മണൻ
- Lyricist: തിരുനയിനാർകുറിച്ചി മാധവൻ നായർ
- Actor: പ്രേം നസീർ
- Actor: മിസ് കുമാരി
- Actor: എസ് പി പിള്ള
- Actor: മുതുകുളം രാഘവൻപിള്ള