Malayalam lyrics
തുളസീമാലയിതാ വനമാലീ വൃന്ദാവനത്തിന്‍റെ സൗന്ദര്യസാരമേ മാലേയമോലും നിന്‍ മാറത്ത് ചാര്‍ത്താനായ് ഒരു തുളസീമലര്‍മാലയിതാ.... (തുളസീമാലയിതാ) രാഗലോലം നിന്‍ മുരളിയുണര്‍ത്തിയ സ്വരയമുനാനദി തേടി പോകയാണിന്നും യദുകുലകന്യക ഒരു തളിര്‍മാലയുമായി കാലത്തിന്‍ കാളിന്ദീതീരത്തു പാടുന്നതാരോ ആരോ മാനത്ത് വര്‍ഷാമയൂരമായാടുന്നതാരോ ആരോ (തുളസീമാലയിതാ) ഗോക്കള്‍ മേയുന്ന ഹരിതതടങ്ങളില്‍ മുരളികയൂതുവതാരോ കേള്‍പ്പൂ ദൂരത്തെ വടതരുശാഖയില്‍ ഒരു വനവേണുനിനാദം കാലത്തിന്‍ പേരാലിന്‍കൊമ്പത്തു പാടുന്നതാരോ ആരോ ഞാന്‍ പാടും പാട്ടിന്റെയൂഞ്ഞാലില്‍ ആടുന്നതാരോ ആരോ (തുളസീമാലയിതാ)
Song video
Song details
വർഷം: 1991
സംഗീതം: രവീന്ദ്രൻ
ഗാനരചന: ഓ എൻ വി കുറുപ്പ്
ഗായകർ: കെ എസ് ചിത്ര
രാഗം: പന്തുവരാളി
വിശദവിവരങ്ങൾ: അഡ്മിൻ
Album: ആകാശക്കോട്ടയിലെ സുൽത്താൻ
- Singer: കെ എസ് ചിത്ര
- Film / album: ആകാശക്കോട്ടയിലെ സുൽത്താൻ
- Composer: രവീന്ദ്രൻ
- Lyricist: ഓ എൻ വി കുറുപ്പ്