Malayalam lyrics
കൃഷ്ണവര്‍ണ്ണമേനിയാര്‍ന്ന മേഘമേ നീ സ്വര്‍ഗംഗയില്‍ കുളിച്ചു ചെപ്പുക്കുടം നിറച്ചു നൃത്തമാടിവാ.. നൃത്തമാടിയാടിവാ വാ..വാ..വാ നീയിട്ടുനൃത്തമാടാന്‍ പീലിച്ചിറകുനീര്‍ത്തി ശ്യാമളയാം ഭൂമിയിതാ ഒരുങ്ങിനില്‍പ്പൂ പൂവുണ്ടോ പനിനീരിന്‍ തീര്‍ഥമുണ്ടോ? പൂങ്കുളിരിന്‍ കളഭപ്രസാദമുണ്ടോ? (കൃഷ്ണവര്‍ണ്ണ...) കാല്‍ത്തള കിലുകിലുങ്ങി തൂനെറ്റിയില്‍ വാളോങ്ങി നീയുറഞ്ഞുതുള്ളുവാനോ ഒരുങ്ങിനില്‍പ്പൂ? ദേവിക്കു കുരുതിയും നീരുമുണ്ടോ? പൂവുടലിന്‍ അഭിഷേകതീര്‍ഥമുണ്ടോ? (കൃഷ്ണവര്‍ണ്ണ...)
Song video
Song details
വർഷം: 1980
സംഗീതം: വിദ്യാധരൻ
ഗാനരചന: ഓ എൻ വി കുറുപ്പ്
ഗായകർ: എസ് ജാനകി
വർഗ്ഗീകരണം: മെലഡികൾ
അഭിനേതാക്കൾ: എം ജി സോമൻ, ശ്രീവിദ്യ
വരികൾ: ശ്രീദേവി
യൂട്യൂബ് ഓഡിയോ: കല്യാണി
Album: ആഗമനം
- Singer: എസ് ജാനകി
- Film / album: ആഗമനം
- Composer: വിദ്യാധരൻ
- Lyricist: ഓ എൻ വി കുറുപ്പ്
- Actor: എം ജി സോമൻ
- Actor: ശ്രീവിദ്യ