Malayalam lyrics
പരാഗസുരഭില കുങ്കുമമണിയും പവിഴമല്ലി പെണ്‍കൊടിമാരേ കണ്ടവരുണ്ടോ കാട്ടുമുളയില്‍ കവിതകള്‍ പകരുമെന്‍ ഗന്ധര്‍വ്വനേ പൂത്ത കാനന വീഥിയിലെന്നെ കാത്തുകാത്തു കുഴങ്ങുകയാവാം സ്വപ്നം കാണും കതിര്‍മണ്ഡപത്തില്‍ പുഷ്പമാലകള്‍ തൂക്കുകയാവാം പരാഗസുരഭില....... സുഗന്ധനീരധി നീന്തിവരുന്നൊരു വസന്ത ഋതുവിന്‍ കന്യകമാരേ എന്നുടെപേരു വിളിച്ചും കൊണ്ടൊരു മന്മഥനിതുവഴി കടന്നുപോയോ? പരാഗസുരഭില....... താമസിച്ചൊരു തെറ്റിനു തോഴന്‍ പ്രേമകലഹം കാട്ടുകയാവാം കള്ളനെന്നെ തോല്‍പ്പിച്ചീടാന്‍ കള്ളയുറക്കം കാട്ടുകയാവാം പരാഗസുരഭില.........
Song details
വർഷം: 1969
സംഗീതം: എ ടി ഉമ്മർ
ഗാനരചന: പി ഭാസ്കരൻ
ഗായകർ: എസ് ജാനകി
വിശദവിവരങ്ങൾ: manjubala
Album: ആൽമരം
- Singer: എസ് ജാനകി
- Film / album: ആൽമരം
- Composer: എ ടി ഉമ്മർ
- Lyricist: പി ഭാസ്കരൻ