Malayalam lyrics
എല്ലാം വ്യര്‍ത്ഥം ആ കളിയും ചിരിയും മലര്‍കിനാവും വ്യാമോഹം.. വ്യര്‍ത്ഥം മഴവില്ലിന്‍ പൂപ്പന്തല്‍ ഇത്രവേഗം മഴയേറ്റു വീഴുമെന്നാരറിഞ്ഞു! ആരറിഞ്ഞു!(മഴ..) കണ്ണീരിന്‍ കടവിലെ കളിക്കൊട്ടകള്‍ വീണടിയുന്നു - തകരുന്നു പാഴ്‌വിധിയാകും പ്രളയത്തില്‍ മറഞ്ഞിടുന്നു-സര്‍വ്വം (മഴവില്ലിന്‍ ..) സ്വപ്നത്തിന്‍ കുഴിമാടം മൂടുമ്പോള്‍ പുഷ്പങ്ങള്‍ തൂകട്ടെ കണ്ണീരാല്‍ മാനസം കണി കണ്ട മധുമാസ കുഞ്ജങ്ങള്‍ ജീവിതമരുഭൂവിന്‍ മരീചികകള്‍ (മഴവില്ലിന്‍ ..)
Song details
വർഷം: 1969
സംഗീതം: എ ടി ഉമ്മർ
ഗാനരചന: പി ഭാസ്കരൻ
ഗായകർ: പി ജയചന്ദ്രൻ
വരികൾ: അജയ് മേനോൻ, വേണു
Album: ആൽമരം
- Singer: പി ജയചന്ദ്രൻ
- Film / album: ആൽമരം
- Composer: എ ടി ഉമ്മർ
- Lyricist: പി ഭാസ്കരൻ