Malayalam lyrics
പുല്ലാനിവരമ്പത്തു് പൂക്കൊന്നക്കൊമ്പത്തു് നെല്ലോലക്കുരുവികള്‍ കൂടുവെച്ചു - രണ്ടു നെല്ലോലക്കുരുവികള്‍ കൂടുവെച്ചു കൂടിന്നുമേക്കട്ടി കുരുത്തോല പാടത്തെപഴംപായല്‍ തഴപ്പായ (പുല്ലാനി) തേനുണ്ണാന്‍ പോയതും തെനതിന്നാന്‍ പോയതും തെമ്മാങ്കുപാടിയതും ഒരുമിച്ചാണേ - അവര്‍ തെമ്മാങ്കുപാടിയതും ഒരുമിച്ചാണേ പൂവനും പിടയുമായു് കിനാവു കണ്ടു ദൂരത്തു് കതിര്‍ കൊയ്യാന്‍ പോയി പൂവന്‍ കാലത്തു വന്നപ്പോള്‍ കൂടില്ലാ പിടയില്ലാ കോലോത്തെത്തമ്പ്രാന്റെ ചിരിമാത്രം - കഷ്ടം കോലോത്തെത്തമ്പ്രാന്റെ ചിരിമാത്രം പൂവന്റെ നെഞ്ചത്തു് കനലാണേ അരമനയ്ക്കകത്തൊരു മുളങ്കൂട്ടില്‍ ഇണയുടെ ചിറകടി കേട്ടില്ലാരും കേട്ടില്ലാരും
Song details
വർഷം: 1969
സംഗീതം: എ ടി ഉമ്മർ
ഗാനരചന: പി ഭാസ്കരൻ
ഗായകർ: സി ഒ ആന്റോ, പി ലീല
വരികൾ: ജിജാ സുബ്രമണ്യൻ, മാധവഭദ്രൻ
Album: ആൽമരം
- Singer: സി ഒ ആന്റോ
- Singer: പി ലീല
- Film / album: ആൽമരം
- Composer: എ ടി ഉമ്മർ
- Lyricist: പി ഭാസ്കരൻ