Malayalam lyrics
ആ.. ആ.. തൃക്കാക്കരെപ്പൂപോരാഞ്ഞ് തിരുനക്കരെപ്പൂപോരാഞ്ഞ് തിരുമാന്ധാംകുന്നിലെത്തിയ തെക്കന്‍കാറ്റേ.. നിന്റെയോമല്‍ പൂപ്പാലിക ഞാനൊന്നു കണ്ടോട്ടേ ഒന്നു കണ്ടോട്ടെ (..തൃക്കാക്കരെ ) താലിമുല്ലയുണ്ടല്ലോ ചെന്താമരത്തളിരുണ്ടല്ലോ പ്രഭാതചന്ദനതിലകം ചാര്‍ത്തിയ പാരിജാതമുണ്ടല്ലോ നിന്നെ വികാരതരളിതനാക്കിയ നിശാഗന്ധിയുണ്ടല്ലോ ഇനിയെന്തിനീ പൂജയ്ക്കു പൂത്തൊരു തുളസിപ്പൂ ? (..തൃക്കാക്കരെ ) രാജമല്ലിയുണ്ടല്ലോ അനുരാഗമഞ്ജരിയുണ്ടല്ലോ രാജമല്ലിയുണ്ടല്ലോ അനുരാഗമഞ്ജരിയുണ്ടല്ലോ നിലാവു കോടിറവുക്കകള്‍ നല്‍കിയ നെയ്തലാമ്പലുണ്ടല്ലോ (നിലാവു കോടി...) നിന്നെ പ്രേമപരവശനാക്കിയ വനജ്യോത്സ്നയുണ്ടല്ലോ ഇനിയെന്തിനീ ദേവന്നു നല്‍കിയ തുളസിപ്പൂ? (...തൃക്കാക്കരെ...(2))
Song video
Song details
വർഷം: 1971
സംഗീതം: ജി ദേവരാജൻ
ഗാനരചന: വയലാർ രാമവർമ്മ
ഗായകർ: പി മാധുരി
അഭിനേതാക്കൾ: ജയഭാരതി
വിശദവിവരങ്ങൾ: vijaykrishnanvs
വിഡിയോ: ഗാനസ്നേഹി
Album: ലൈൻ ബസ്സ്
- Singer: പി മാധുരി
- Film / album: ലൈൻ ബസ്സ്
- Composer: ജി ദേവരാജൻ
- Lyricist: വയലാർ രാമവർമ്മ