Malayalam lyrics
തോറ്റു - മരണമേ തോറ്റു കൂപ്പുകൈക്കുമ്പിളില് ബാഷ്പോദകവുമായ് മാപ്പു ചോദിക്കുന്നു - തലമുറകള്‍ മാപ്പു ചോദിക്കുന്നു ഒളിച്ചു വന്ന നീ ഒളിയമ്പെയ്തു നീ ഒരു ദേവതയെക്കൂടി ഒളിച്ചു വന്ന നീ ഒളിയമ്പെയ്തു നീ ഒരു ദേവതയെക്കൂടി എരിയുന്ന ചിതയിലേക്കെറിഞ്ഞു നീ ഒരു മാംസപഞ്ജരം കൂടി തോറ്റു - മരണമേ തോറ്റു ഈശ്വരനെക്കാള്‍ വലുതായിരുന്നു - ഈ തപസ്വിനിയാമമ്മാ - ജന്മം മുഴുവന്‍ പുത്രകാമേഷ്ടി ചെയ്ത് മണ് മറഞ്ഞൊരീയമ്മാ അമ്മാ അമ്മാ അമ്മാ തോറ്റു - മരണമേ തോറ്റു ഉഷസ്സുപോലൊരാള് ഭഗവത്ഗീതയില്‍ ഉപദേശിച്ചതു പോലെ മരണമൊരുടുവസ്ത്രം മാറലാണോ ഒരു ജന്മമപ്പുറത്തുണ്ടോ ? തോറ്റു - മരണമേ തോറ്റു
Song details
വർഷം: 1972
സംഗീതം: വി ദക്ഷിണാമൂർത്തി
ഗാനരചന: വയലാർ രാമവർമ്മ
ഗായകർ: കെ ജെ യേശുദാസ്
വരികൾ: പാർവതി വേണുഗോപാൽ, സൂസി
Album: പുത്രകാമേഷ്ടി
- Singer: കെ ജെ യേശുദാസ്
- Film / album: പുത്രകാമേഷ്ടി
- Composer: വി ദക്ഷിണാമൂർത്തി
- Lyricist: വയലാർ രാമവർമ്മ