Malayalam lyrics
താമരപ്പൂക്കളും ഞാനുമൊന്നിച്ചാണു താമസിക്കുന്നതീ നാട്ടില്‍! കന്നിനിലാവുമിളവെയിലും വന്നു ചന്ദനം ചാര്‍ത്തുന്ന നാട്ടില്‍ ഒന്നിച്ചുഞങ്ങളുറങ്ങും ഉറക്കത്തില്‍ ഒന്നേ മനസ്സിനു മോഹം ഗ്രാമാന്തരംഗയമുനയില് പൂത്തൊരാ താമരപ്പൂവുകള്‍ തോറും എന്നിലെ സ്വപ്നങ്ങള്‍ ചേര്ന്നുമ്മവെച്ചിടും പൊന്നിലത്തുമ്പികള്‍ പോലെ! രോമഹര്‍ഷങ്ങള്‍ മൃദുപരാഗങ്ങളി- ലോമനനൃത്തങ്ങളാടും എന്നുമാക്കല്ലോലിനിയില് ഹംസങ്ങള്‍ പോലെന്നനുഭൂതികള്‍ നീന്തും എന്നനുഭൂതികള്‍ നീന്തും ഓരോ പരാഗവുമെന്നിലെത്തീയില്‍ വെ- ച്ചൂതിത്തനിത്തങ്കമാക്കും അത്തങ്കമുരുക്കിയുണ്ടാക്കിയ തന്ത്രികള്‍ എന്‍ മണിവീണയില്‍ പാകും തന്ത്രികളുതിര്‍ക്കും നാദനിറങ്ങള്‍ ചാലിച്ചുചാലിച്ചു കൂട്ടി ചിട്ടപ്പെടുത്തിയതാണു ഞാനീക്കൊച്ചു സപ്തവര്ണ്ണോജ്വല ചിത്രം സപ്തവര്ണ്ണോജ്വല ചിത്രം!
Song video
Song details
വർഷം: 1985
സംഗീതം: ജി ദേവരാജൻ
ഗാനരചന: വയലാർ രാമവർമ്മ
ഗായകർ: കെ ജെ യേശുദാസ്
വരികൾ: ശ്രീദേവി, സംശയാലു
യൂട്യൂബ് ഓഡിയോ: രാല രാജൻ
Album: പ്രേമലേഖനം
- Singer: കെ ജെ യേശുദാസ്
- Film / album: പ്രേമലേഖനം
- Composer: ജി ദേവരാജൻ
- Lyricist: വയലാർ രാമവർമ്മ