Malayalam lyrics
സുരഭീമാസം വന്നല്ലോ കുടകപ്പാലകള്‍ പൂത്തല്ലോ ആശ്രമരമണികള്‍ നാമൊന്നായി കൂടുകവസന്ത ലീലകളില്‍ ഒടിയോടിവരുന്നവളാരൊ വേടന്‍ വിരട്ടിയ മാനല്ല മാരനെയ്തൊരു മലരമ്പേറ്റു മാധുരിനുകരും മയിലല്ലോ ആ..... സുരഭീമാസം വന്നല്ലോ... വേദം മാത്രം ചൊല്ലാനറിയും മാടപ്രാവിന്‍ ചുണ്ടുകളേ മൂളിപ്പാട്ടുകള്‍ മൂളിനടക്കും മുരളികയാക്കി പൂവമ്പന്‍ ആ..... അനുരാഗത്താല്‍ കണ്ണിണയില്‍ അഞ്ജനമെഴുതിയതാരാണ് താമരകൂമ്പിയ മണിമാറില്‍ താമസമാക്കിയതാരാണ്? ആ..... സുരഭീമാസം വന്നല്ലോ...
Song video
Song details
വർഷം: 1967
സംഗീതം: ജി ദേവരാജൻ
ഗാനരചന: പി ഭാസ്കരൻ
ഗായകർ: എസ് ജാനകി, കോറസ്
വർഗ്ഗീകരണം: പ്രേമഗാനങ്ങൾ
വിശദവിവരങ്ങൾ: ദേവിപിള്ള
Album: ശീലാവതി
- Singer: എസ് ജാനകി
- Singer: കോറസ്
- Film / album: ശീലാവതി
- Composer: ജി ദേവരാജൻ
- Lyricist: പി ഭാസ്കരൻ