Malayalam lyrics
ഇക്കക്കേടേ പുന്നാര റുക്‌സാന മോൾക്ക് ഇക്കാക്ക വരുമ്പം കൊണ്ടു വരും വളയും മാലയും തങ്കക്കൊലുസും ചക്കര മോൾക്ക് വാങ്ങിവരും (ഇക്കക്കേടെ ...) രുക്‌സാ രുക്‌സാന രുക്‌സാ രുക്‌സാന ഇക്കക്കേടെ പുന്നാര രുക്‌സാന (2) നിസ്കാരപായും കസവിന്റെ തട്ടവും റുക്‌സാനമോൾക്ക് കൊണ്ടു വരും.(2) ഉമ്മച്ചിക്കും വാപ്പച്ചിയ്കും ഉമ്മൂമ്മയ്ക്കും മക്കനയും തൊപ്പിയും കൊണ്ടു വരും.. മക്കനയും തൊപ്പിയും കൊണ്ടു വരും. രുക്‌സാ രുക്‌സാന രുക്‌സാ രുക്‌സാന ഇക്കക്കേടെ പുന്നാര രുക്‌സാന (2) (ഇക്കക്കേടെ ...) കാഞ്ഞിരമറ്റം ചന്ദനക്കുടത്തിന് പുന്നാര ഇക്ക വന്നാൽ മതി എന്റെ പുന്നാര ഇക്ക വന്നാൽ മതി.. വളയും മാലയും ഒന്നുമില്ലേലും ഓമന മുഖമൊന്ന് കണ്ടാൽ മതി വളയും മാലയും ഒന്നുമില്ലേലും ഓമന മുഖമൊന്ന് കണ്ടാൽ മതി രുക്‌സാ രുക്‌സാന രുക്‌സാ രുക്‌സാന ഇക്കക്കേടെ പുന്നാര രുക്‌സാന (2) (ഇക്കക്കേടെ ...) വയ്യാതെ കിടക്കുന്ന വാപ്പച്ചിക്ക് പുന്നാര മോനെ കണ്ടാൽ മതി (2) ഒത്തിരി പണവും പൊന്നും വേണ്ട ഒത്തിരി പണവും പൊന്നും വേണ്ട വന്നാൽ മതി ഇക്ക വന്നാൽ മതി വന്നാൽ മതി ഇക്ക വന്നാൽ മതി.. രുക്‌സാ രുക്‌സാന രുക്‌സാ രുക്‌സാന ഇക്കക്കേടെ പുന്നാര രുക്‌സാന (2) (ഇക്കക്കേടെ ...) പെരുന്നാളിന് നാം ഒന്നിച്ചു പോയത് പുന്നാര ഇക്ക മറന്നുപോയോ എന്റെ പുന്നാര ഇക്ക മറന്നുപോയോ.. പള്ളിക്കൂടത്തിൽ സൈക്കിളിൽ പോയതും പുന്നാര ഇക്ക മറന്നുപോയോ പള്ളിക്കൂടത്തിൽ സൈക്കിളിൽ പോയതും പുന്നാര ഇക്ക മറന്നുപോയോ രുക്‌സാ രുക്‌സാന രുക്‌സാ രുക്‌സാന ഇക്കക്കേടെ പുന്നാര രുക്‌സാന (2) (ഇക്കക്കേടെ ...) ആടിന്റെ പാല് കട്ട് കുടിച്ചപ്പോൾ വാപ്പച്ചി തല്ലിയതോർക്കുന്നില്ലേ (2) മൈലാഞ്ചി ഇട്ടതും ഒപ്പന കളിച്ചതും പുന്നാര ഇക്ക മറന്നു പോയോ പുന്നാര ഇക്ക മറന്നുപോയോ രുക്‌സാ രുക്‌സാന രുക്‌സാ രുക്‌സാന ഇക്കക്കേടെ പുന്നാര രുക്‌സാന (2) (ഇക്കക്കേടെ ...)
Song details
വർഷം: 2006
സംഗീതം: ജോസി പുല്ലാട്
ഗാനരചന: ജാഫർ കാഞ്ഞിരപ്പള്ളി
ഗായകർ: ജോസി പുല്ലാട്, ഗായത്രി വർമ്മ, കോറസ്
വിശദവിവരങ്ങൾ: മാമ്പിള്ളി ജോർജ്ജ്
Album: ആടു തോമ
- Singer: ജോസി പുല്ലാട്
- Singer: ഗായത്രി വർമ്മ
- Singer: കോറസ്
- Film / album: ആടു തോമ
- Composer: ജോസി പുല്ലാട്
- Lyricist: ജാഫർ കാഞ്ഞിരപ്പള്ളി