Malayalam lyrics

ചന്ദനമൊഴുകും തീരത്തെ കളമൊഴി കിളിമകളേ...
മാർഗഴിമാസമല്ലോ മാംഗല്യനാൾ (2 )
ഇന്ദ്രധനുസ്സിന്റെ ചായങ്ങൾ കനവേകിയോ
തങ്കമനസ്സിൻ മയൂരങ്ങൾ നടമാടിയോ
ചൊല്ലൂ നീ മോഹിനി കാതോർക്കുന്നു ഞാൻ
(ചന്ദനമൊഴുകും ...)
ചില്ലുജാലകം മെല്ലെ നീക്കിയെൻ
ചാരുതേ ആരെ നീ ഇന്നു തേടി വന്നുവോ
അലയൊഴിയാത്ത സാഗരമിളകുന്ന പോൽ
ആത്മരാഗങ്ങൾ ശ്രുതി ചേർക്കുമീ സന്ധ്യയിൽ
ആത്മരാഗങ്ങൾ ശ്രുതി ചേർക്കുമീ സന്ധ്യയിൽ
അകലേ ഒഴുകും മാലിനീ
അനുരാഗപഥം താണ്ടി വാ
പൂനിലാപ്പക്ഷി നീ പുതുഗീതകങ്ങൾ താ
പൂനിലാപ്പക്ഷി നീ പുതുഗീതകങ്ങൾ താ
(ചന്ദനമൊഴുകും ...)
മഞ്ഞുപെയ്യുമീ വർണ്ണവീഥിയിൽ
തിങ്കളെ നെഞ്ചിലെ ആദ്യമോഹമായി നീ
തിങ്കളെ നെഞ്ചിലെ ആദ്യമോഹമായി നീ
മലരൊഴിയാത്ത മാനസപ്പൂവാടിയിൽ
ആരുമറിയാതെ വരുമെന്നു കൊതിപൂണ്ടു ഞാൻ
ആരുമറിയാതെ വരുമെന്നു കൊതിപൂണ്ടു ഞാൻ
അണയൂ ലോലമാം തെന്നലേ
അഭിരാമലയം പുൽകുവാൻ...
ഓർമ്മകൾ പൂക്കുമീ പുളകങ്ങളേകിടാം
(ചന്ദനമൊഴുകും ...)

Song details

വർഷം: 2006

സംഗീതം: ജോസി പുല്ലാട്

ഗാനരചന: ഷാജി ഇല്ലത്ത്

ഗായകർ: സുജാത മോഹൻ

വിശദവിവരങ്ങൾ: മാമ്പിള്ളി ജോർജ്ജ്

Album: ആടു തോമ