Malayalam lyrics

ഏയ് ഓട്ടോക്കാരൻ ഞാനേ റോഡിൻ പെരിയ കൗണ്ടറ്
ചെറിയൊരു ബ്ലാക്ക് ബെൻസുമായി ഞങ്ങൾ വരുന്നേ (2)
നടവഴി താണ്ടാനും ഇടവഴി പായാനും
ശട പടാ ഓടാനും ഇവിടാരുണ്ട്
പല ഭാഷകൾ പല നാടുകൾ
പല വീടുകൾ പല റോഡുകൾ
എങ്കിലും ഞങ്ങളൊന്നേ
ഞങ്ങടെ വണ്ടിയൊന്നേ
നിങ്ങളും ഞങ്ങളുമായി
ഒന്നായി മിന്നി പാടാം
(ഏയ് ഓട്ടോക്കാരൻ..)
ചെറു ഗ്യാപ്പുണ്ടെങ്കിൽ പറന്നോടും
ട്രാഫിക് ബ്ലോക്കാണോ നോ പ്രോബ്ലം (2)
ഒരു നാടും ഒഴിയാതെ അരി വാങ്ങാനോടുമ്പോൾ
ഇടനെഞ്ചിൽ തുടികൊട്ടിപ്പാടാം..
ഡ്രൈവിംഗ് ലൈസൻസും കയ്യിൽ കരുതാം
ഫ്‌ളയിങ് സ്ക്വാഡുണ്ടേ പേടിക്കേണ്ട
വളഞ്ഞു കുളഞ്ഞു ചെരിഞ്ഞു..
തിരിഞ്ഞു കുതിച്ചു പാഞ്ഞിടാം
പാട്ടുപാടി ഹോണടിച്ചു സിഗ്നലിട്ടു
ചീറി വരും സൂപ്പർ സോണിക്ക്‌
ഇവനൊരു നാടൻ ബെൻസ്
(ഏയ് ഓട്ടോക്കാരൻ..)
വെറും മിനിമം ചാർജ്ജിൽ ഞങ്ങളോടും
പകലും രാത്രിയിലും ഒരു പോലെ..(2)
വഴിയോരത്തെങ്ങാനും ഏമാനെ കണ്ടെന്നാൽ
കട്ടായം ഒരു പെറ്റി കേസ്
പെട്രോൾ ടാങ്കിന്റ കാര്യം പോക്കാ
ഗ്യാസിൻ കിറ്റുണ്ടേ ജോറായോടാ
നാടുകേറി മേടുകേറി പറ പറന്നിടാം
ഗട്ടർ കുണ്ടു കുഴികൾ ചാടി മൂട്ട പോലെ ഓടിവരും
ഞങ്ങടെയന്നം ഇവനൊരു സ്റ്റൈലൻ ഹംസം ...
(ഏയ് ഓട്ടോക്കാരൻ ...)

Song details

വർഷം: 2006

സംഗീതം: ജോസി പുല്ലാട്

ഗാനരചന: സുധാംശു

ഗായകർ: അഫ്‌സൽ, റിമി ടോമി, കോറസ്

വിശദവിവരങ്ങൾ: മാമ്പിള്ളി ജോർജ്ജ്

Album: ആടു തോമ