Malayalam lyrics
സുന്ദരിപ്പൂവിനു നാണം, എന്തോ മിണ്ടുവാന്‍ കാറ്റിനു മോഹം നെഞ്ചിലോ നെഞ്ചിലെ ഓളം അതിലോലം ലോലം ഏതോ നാദം (സുന്ദരി...) ചിന്തകള്‍ പാകും തന്ത്രികള്‍ പൊന്‍കമ്പിയില്‍ വീഴും ചിന്തുകള്‍ കുളിര്‍ മൂടുമോരം ഒരു രാഗതീരം നീയെന്‍ മുന്നില്‍ നില്‍ക്കും നേരം മഞ്ഞായ് മാറുമെന്‍ ദേഹം... (സുന്ദരി...) ജാലകം മുത്തിന്‍ ഗോപുരം നിന്‍ കണ്ണിനാല്‍ ഏകും ലാളനം കനകത്തിന്‍ താലം നവനീതനാളം നിദ്ര ഈണം ചാര്‍ത്തുമ്പോഴും എന്നില്‍ മേവും നിന്‍ രൂപം... (സുന്ദരി...)
Song video
Song details
വർഷം: 1984
സംഗീതം: ജോൺസൺ
ഗാനരചന: പൂവച്ചൽ ഖാദർ
ഗായകർ: എസ് ജാനകി
അഭിനേതാക്കൾ: സുഹാസിനി
വിശദവിവരങ്ങൾ: ദിലീപ് സി എസ്
വിഡിയോ: ഗാനസ്നേഹി
Album: എന്റെ ഉപാസന
- Singer: എസ് ജാനകി
- Film / album: എന്റെ ഉപാസന
- Composer: ജോൺസൺ
- Lyricist: പൂവച്ചൽ ഖാദർ
- Actor: സുഹാസിനി