Malayalam lyrics
പിരിഞ്ഞുപോയ് സഖീ നിന്റെ പ്രിയതമന്‍ ദൂരെ ശൂന്യം തവ വീഥി ശൂന്യമായി ഭൂമി (പിരിഞ്ഞുപോയ്) പിരിഞ്ഞുപോയീ സഖീ സ്വപ്നത്തിന്‍ ആരാമത്തില്‍ സഖീ നിന്നെ തേടീ വന്നൂ പോയ് വസന്തങ്ങള്‍ ചെന്നില്ല നീമാത്രം കഴിഞ്ഞുപോയ് സഖീ നിന്റെ പ്രണയവസന്തം ശൂന്യം തവ വീഥി ശൂന്യമായി ഭൂമി (പിരിഞ്ഞുപോയ്) പിരിഞ്ഞുപോയീ സഖീ സങ്കല്പതീരം വിജനം വിഫലം നിന്‍ മോഹം വാടുന്നു പൂവാടി തന്‍ വാസന്തിപ്പൂക്കള്‍ കഴിഞ്ഞു നിന്‍ ആരാധന പൊലിഞ്ഞു നിന്‍ ദീപം ശൂന്യം തവ വീഥി ശൂന്യമായി ഭൂമി (പിരിഞ്ഞുപോയ്) പിരിഞ്ഞുപോയീ സഖീ
Song video
Song details
വർഷം: 1972
സംഗീതം: ലക്ഷ്മികാന്ത് പ്യാരേലാൽ
ഗാനരചന: പി ഭാസ്കരൻ
ഗായകർ: എസ് ജാനകി
വിശദവിവരങ്ങൾ: Added Dec 25 2006
Album: ഉപഹാരം
- Singer: എസ് ജാനകി
- Film / album: ഉപഹാരം
- Composer: ലക്ഷ്മികാന്ത് പ്യാരേലാൽ
- Lyricist: പി ഭാസ്കരൻ