Malayalam lyrics
കല്പതരുവിൻ തണലിൽ സ്വപ്നത്തിൻ മലർ വിരിയിൽ എൻ കളനൂപുര ഗാനത്താലൊരു വിരുന്നു നൽകാം ഞാൻ രി ഗ മ പ ധ മ പ ദ നി സ സ രി പ ധ നി ധ രി സ രി നി സ ഗ ധ നി പ പ ധ പ ഗ മ ധ ധ ഗ മ പ മ മ ധ പ ധ മ പ നി ധ മ ധ പ മധുരം മധുരം മദാലസം മണി നൂപുരങ്ങൾ പാടുമ്പോൾ മനസ്സിന്നുള്ളിലെ വർണ്ണമയൂരം പീലിനിവർത്താടും വർണ്ണപ്പീലിനിവർത്താടും (കൽപ) കതിരിൻ മണികൾ കിനാവു കാണും മാനസത്തിൻ മോഹങ്ങൾ ആ മോഹമാം അരയന്നങ്ങൾ ഉണർന്നു തങ്ക ചിറകു വിടർത്തി നീന്തി നടന്നീടും (കൽപ) നിറയെ കുളിരിൻ നിലാവു പെയ്യും നൂറു സുന്ദര നിമിഷങ്ങൾ മലർശരങ്ങൾ ചൊരിയാൻ മാരൻ കുലച്ച വില്ലാണ് ഞാനൊരു കരിമ്പു വില്ലാണ് (കൽപ) യേശുദാസ്: ബുദ്ധം ശരണം ഗച്ഛാമി ധർമ്മം ശരണം ഗച്ഛാമി സംഘം ശരണം ഗച്ഛാമി
Song details
വർഷം: 1966
സംഗീതം: ജി ദേവരാജൻ
ഗാനരചന: ഓ എൻ വി കുറുപ്പ്
ഗായകർ: കെ ജെ യേശുദാസ്, എസ് ജാനകി, കോറസ്
രാഗം: ഖരഹര പ്രിയ
വരികൾ: സൂസി
Album: കരുണ
- Singer: കെ ജെ യേശുദാസ്
- Singer: എസ് ജാനകി
- Singer: കോറസ്
- Film / album: കരുണ
- Composer: ജി ദേവരാജൻ
- Lyricist: ഓ എൻ വി കുറുപ്പ്