Malayalam lyrics
കരുണതന്‍ മണിദീപമേ കനിവിന്‍ പൌര്‍ണമി നാളമേ കപിലവാസ്തുവില്‍ നിന്നുണര്‍ന്നൊരു കരുണതന്‍ മണിദീപമേ ബുദ്ധം ശരണം ധര്‍മ്മം ശരണം സംഘം ശരണം ഗശ്ചാമി മിഥ്യയാമിരുള്‍ നീക്കിടും ശിവ സത്യസുന്ദര ദീപമേ മിഥ്യയാമിരുള്‍ നീക്കിടും ശിവ സത്യസുന്ദര ദീപമേ നിത്യദീപ്തി ചൊരിഞ്ഞിടും ഭവ മുക്തിതന്‍ മണിദീപമേ ബുദ്ധം ശരണം ധര്‍മ്മം ശരണം സംഘം ശരണം ഗശ്ചാമി ആത്മവേദനയാം തമസ്സില്‍ വിടര്‍ന്ന നന്ദനപുഷ്പമേ ആത്മവേദനയാം തമസ്സില്‍ വിടര്‍ന്ന നന്ദനപുഷ്പമേ ആര്‍ഷപുണ്യപുരാണഭൂവിന്റെ ആത്മബോധപ്രഭാതമേ ബുദ്ധം ശരണം ധര്‍മ്മം ശരണം സംഘം ശരണം ഗശ്ചാമി (കരുണതന്‍) ബുദ്ധം ശരണം ധര്‍മ്മം ശരണം സംഘം ശരണം ഗശ്ചാമി
Song details
വർഷം: 1966
സംഗീതം: ജി ദേവരാജൻ
ഗാനരചന: ഓ എൻ വി കുറുപ്പ്
ഗായകർ: കെ ജെ യേശുദാസ്
രാഗം: ബൗളി
ഹിന്ദുസ്ഥാനി രാഗം: ഭിഭാസ്
വർഗ്ഗീകരണം: ഭക്തിഗാനങ്ങൾ
വിശദവിവരങ്ങൾ: VENU
Album: കരുണ
- Singer: കെ ജെ യേശുദാസ്
- Film / album: കരുണ
- Composer: ജി ദേവരാജൻ
- Lyricist: ഓ എൻ വി കുറുപ്പ്