Malayalam lyrics

ചഞ്ചലമൊഴുകി ജീവിതധാരാ..
പാടീ തെന്നൽ തുഴച്ചിൽക്കാരാ
അരുമക്കിളി നീ കൂടുമാറി തേടുന്നതാരേ..
മൃദുലസമീര സംയോഗേ ഗമിക്കുന്ന നൗക.
അലകൾ തോണി മെല്ലെത്തള്ളീ
ഇളകും തോണി മെല്ലെത്തുള്ളീ
ഒഹൊ..ഓടുന്ന തോണീയിൽ ചാർത്തിടുന്നു
തരംഗങ്ങൾ മാല (പാടീ..)
ജീവൻ മധുപൻ ധരയാകവേ..
നറുംതേൻ നുകരാൻ ചലിച്ചീടവേ
ഓഹൊ..കളയൂ സഖി നീ അല്ലലാകെ
അലകൾ ഊഞ്ഞലായ്‌
നൗകതള്ളാൻ ഹാ പ്രേമമില്ലേ
ഓഹൊ മൃദുലസമീര മധുരധാരാ
ഈ രാഗമാലാ (പാടീ..)

Song details

വർഷം: 1972

സംഗീതം: ലക്ഷ്മികാന്ത്‌ പ്യാരേലാൽ

ഗാനരചന: പി ഭാസ്കരൻ

ഗായകർ: കെ ജെ യേശുദാസ്, കെ പി ബ്രഹ്മാനന്ദൻ

വിശദവിവരങ്ങൾ: Added Dec 25 2006 Ajay Menon

Album: ഉപഹാരം