Malayalam lyrics
സ്നേഹധാരയില്‍ ഒഴുകിവരുന്ന സ്വപ്നസീമയില്‍ അലിഞ്ഞിടുന്ന മോഹലീലകള്‍ പൂത്തുനില്‍ക്കുമീ രാഗവീചിതന്‍ റാണി ഞാന്‍ പൂന്തേനുണ്ണാന്‍ വണ്ടേ നീ വരൂ രതിസുഖസുരഭില ലയമിതില്‍ (സ്നേഹധാരയില്‍ .....) ഉന്മാദദാഹം തീര്‍ക്കാന്‍ വരുമോ അരികില്‍ ഒരു പുത്തന്‍ മുത്തം തരുമോ പവിഴച്ചൊടിയില്‍ ഉന്മാദദാഹം തീര്‍ക്കാന്‍ വരുമോ അരികില്‍ ഒരു പുത്തന്‍ മുത്തം തരുമോ പവിഴച്ചൊടിയില്‍ ആനന്ദം നുകരൂ..ഉല്ലാസലഹരിയില്‍ രതിസുഖസുരഭില ലയമിതില്‍ (സ്നേഹധാരയില്‍ .....) ശൃംഗാരനയനങ്ങളാല്‍ പൊന്‍മേനി തഴുകിടുവാന്‍ ശൃംഗാരനയനങ്ങളാല്‍ ഹാ പൊന്‍മേനി തഴുകിടുവാന്‍ കൊഞ്ചിക്കൊണ്ടു മുന്നില്‍ നില്പൂ മന്മഥരാജാ നീ രതിസുഖസുരഭില ലയമിതില്‍ (സ്നേഹധാരയില്‍ .....)
Song video
Song details
വർഷം: 1984
സംഗീതം: എ ടി ഉമ്മർ
ഗാനരചന: കെ ജി മേനോൻ
ഗായകർ: വാണി ജയറാം
അഭിനേതാക്കൾ: രതീഷ്, സത്താർ
വിശദവിവരങ്ങൾ: venu
വിഡിയോ: ഗാനസ്നേഹി
Album: രക്ഷസ്സ്
- Singer: വാണി ജയറാം
- Film / album: രക്ഷസ്സ്
- Composer: എ ടി ഉമ്മർ
- Lyricist: കെ ജി മേനോൻ