Malayalam lyrics

ശാരോണില്‍ വിരിയും പനിനീര്‍ മലര്‍ ഞാന്‍
താഴ്വര താമര ഞാന്‍
മുള്ളുകള്‍ക്കിടയില്‍ വിരിയും മലരേ
ചൊല്ലുക നിന്‍ ഹൃദയം
വിരിഞ്ഞ മാതളമലരൊളി മിഴിയില്‍
വിരുന്നൊരുക്കി നീ ആര്‍ക്കായ്
വിരുന്നൊരുക്കി നീ?
കിനാവുപോലെന്‍ ഹൃദയം പൂകി
കിരീടമേകിയതാര്‍?
ചെങ്കോലേന്തിയ രാജാധിരാജന്റെ
തേരൊലി കേള്‍പ്പൂ ഞാന്‍ ദൂരെ
തേരൊലി കേള്‍പ്പൂ ഞാന്‍
മിഴിയില്‍ നിറഞ്ഞ നിലാവേ
മൊഴിയില്‍ പകര്‍ന്ന കിനാവേ
അഴകിന്റെ മുന്തിരി തോട്ടങ്ങളാകവേ
ആര്‍ നിനക്കേകിയെന്‍ പൂവേ?
ആ.........
കമനീയമീയനുരാഗം അതിന്‍
കയ്യിലൊതുങ്ങുമീ ലോകം
നവജീവിതാനന്ദമേകുമാ നാകത്തില്‍
പോകുക നാമിനി വേഗം
ആ...........

Song details

വർഷം: 1963

സംഗീതം: ബ്രദർ ലക്ഷ്മണൻ

ഗാനരചന: തിരുനയിനാർകുറിച്ചി മാധവൻ നായർ

ഗായകർ: കമുകറ പുരുഷോത്തമൻ, പി സുശീല

അഭിനേതാക്കൾ: പ്രേം നസീർ, എൽ വിജയലക്ഷ്മി

വരികൾ: ശ്രീദേവി

Album: സ്നാപക യോഹന്നാൻ