Malayalam lyrics
നഗരവിളക്കുകള്‍ കെട്ടാലുടനെ നര്‍ത്തനമാടണം.. സാവിത്രിയല്ലാ ശകുന്തളയല്ലാ ശീലാവതിയുമല്ലാ കാമുകമാനസം പന്താടുന്നൊരു കാമരൂപിണി ഞാന്‍ (സാവിത്രിയല്ലാ ) വാസനപ്പൂവുകള്‍ ചൂടിവരുന്നൊരു വാസവദത്തയാണു ഞാന്‍ വാസനപ്പൂവുകള്‍ ചൂടിവരുന്നൊരു വാസവദത്തയാണു ഞാന്‍ സമയമായില്ലാ സമയമായില്ലാ സമയമായില്ലെന്നു പറയുവാനിവിടെ സന്യാസിമാരില്ലാ.. ആഹാഹഹാഹാഹ ആഹാഹഹാ.(സാവിത്രിയല്ലാ ) നഗരവിളക്കുകള്‍ കെട്ടാലുടനെ നര്‍ത്തനമാടണം.. തുള്ളിപ്പതയും മദിരയിലങ്ങനെ മുങ്ങിക്കുളിക്കേണം പെണ്ണായി ജനിക്കേണം പ്രേമിക്കാന്‍ പഠിക്കണം കണ്ണുകൊണ്ടാരെയും മയക്കണം ഓരോ ദിവസവും ഓരോ ദിവസവും ഓരോ കാമുകര്‍ വേണം നഗരവിളക്കുകള്‍ കെട്ടാലുടനെ നര്‍ത്തനമാടണം.. തുള്ളിപ്പതയും മദിരയിലങ്ങനെ മുങ്ങിക്കുളിക്കേണം (സാവിത്രിയല്ലാ )
Song details
വർഷം: 1966
സംഗീതം: ജി ദേവരാജൻ
ഗാനരചന: വയലാർ രാമവർമ്മ
ഗായകർ: എൽ ആർ ഈശ്വരി
വരികൾ: സൂസി, venu
Album: ജയിൽ
- Singer: എൽ ആർ ഈശ്വരി
- Film / album: ജയിൽ
- Composer: ജി ദേവരാജൻ
- Lyricist: വയലാർ രാമവർമ്മ