Malayalam lyrics
രാഗം താനം സ്വരലയസാന്ദ്രമാം പല്ലവി മലരണിവനികയിലുണരുന്നൂ മദകരപികകുല കളനാദം തളിര്‍ത്തൂ മണ്ണും വിണ്ണും അഴകൊടു കണിപ്പൂ ചൂടീ സ്വപ്‌നലതികകള്‍ (രാഗം താനം) പൂങ്കുയില്‍ പാടിപ്പാടി പൂവുണര് മാര്‍കഴിമഞ്ഞില്‍ മുങ്ങി കാറ്റുണര് തിരയാടുന്നൂ, പുഴയോരത്തെ തിന തേടും തേന്‍കിളി പാടുന്നൂ ഋതുശോഭകളാടുകയായ് വനവീഥികളില്‍ (രാഗം താനം) സാരിമ സരിമപ - ഈ അഴകലകളില്‍ പാനിസ പനിസരി - ഈ കുളിരലകളില്‍ രിമ രിരിസസ നിനി - ഉലകമിതഖിലവും പാപ നീനി സാസ രീരി സരിസനി നീന്തിടുന്നു! പാടൂ ദേവീ! സരസ്വതി! നിസരിമ നിസരിമ പാ... കനിയുക കനിയുക നീ... ഈ നിശ ചാര്‍ത്തീ ചാന്ദ്രശ്രീതിലകം ഈ വനമുല്ലയ്‌ക്കെന്തേ പൂക്കുളിരോ കടല്‍ തേടിപ്പോം നദി പാടുന്നൂ മണിമുത്തുണ്ടോ മടിയില്‍ നിറയേ അലയാഴിയൊരായിരമന്നമലര്‍ക്കിളിയായ് (രാഗം താനം)
Song video
Song details
വർഷം: 1992
സംഗീതം: രവീന്ദ്രൻ
ഗാനരചന: ഓ എൻ വി കുറുപ്പ്
ഗായകർ: കെ ജെ യേശുദാസ്, കൃഷ്ണചന്ദ്രൻ, കെ എസ് ചിത്ര
രാഗം: ഹംസനാദം
ഹിന്ദുസ്ഥാനി രാഗം: മാലറാണി
അഭിനേതാക്കൾ: മോഹൻലാൽ, അനു ആനന്ദ്, ഉർവ്വശി
വിശദവിവരങ്ങൾ: ആദർശ് കെ ആർ, ദുബായ്
വിഡിയോ: ഗാനസ്നേഹി
Album: സൂര്യഗായത്രി
- Singer: കെ ജെ യേശുദാസ്
- Singer: കൃഷ്ണചന്ദ്രൻ
- Singer: കെ എസ് ചിത്ര
- Film / album: സൂര്യഗായത്രി
- Composer: രവീന്ദ്രൻ
- Lyricist: ഓ എൻ വി കുറുപ്പ്