Malayalam lyrics
ആലില മഞ്ചലില്‍ നീയാടുമ്പോള്‍ ആടുന്നു കണ്ണായിരം ചാഞ്ചക്കം താമരപ്പൂമിഴിയില്‍ ചാഞ്ചാടും സ്വപ്നമേതോ പൂ...വല്‍ പൊന്നും തേനും നാ...വില്‍ തേച്ചതാരോ പാവക്കുഞ്ഞും കൂടെയാട് (ആലില) പൂരം നാളല്ലോ പേരെന്താകേണം ഓമല്‍ കാതില്‍ ചൊല്ലാന്‍ നാഗം കാക്കും കാവില്‍ നാളെ പൂവും നീരും ഉണ്ണിക്കൈകാല്‍ വളര് തിങ്കള്‍പ്പൂ പോല്‍ വളര് (ആലില) തങ്കക്കൈക്കുള്ളില്‍ ശംഖും താമരയും കാണും കണ്ണിനു പുണ്യം സൂര്യ ഗായത്രിയായ് ആര്യ തീര്‍ഥങ്ങളില്‍ നീരാടാന്‍ പോയ് വാരാം ആരോമല്‍ പൂങ്കുരുന്നേ (ആലില)
Song video
Song details
വർഷം: 1992
സംഗീതം: രവീന്ദ്രൻ
ഗാനരചന: ഓ എൻ വി കുറുപ്പ്
ഗായകർ: കെ ജെ യേശുദാസ്, കെ എസ് ചിത്ര
രാഗം: ആഭോഗി
ഹിന്ദുസ്ഥാനി രാഗം: ആഭോഗി കാനഡ
അഭിനേതാക്കൾ: മോഹൻലാൽ, ഉർവ്വശി
വിശദവിവരങ്ങൾ: Latha Nair (Malayalam Lyrics)
വിഡിയോ: അജയ് മേനോൻ
കരോക്കെ: മനു
Album: സൂര്യഗായത്രി
- Singer: കെ ജെ യേശുദാസ്
- Singer: കെ എസ് ചിത്ര
- Film / album: സൂര്യഗായത്രി
- Composer: രവീന്ദ്രൻ
- Lyricist: ഓ എൻ വി കുറുപ്പ്