Malayalam lyrics
പുഷ്പമംഗല്യരാത്രിയിൽ രാഗസ്വപ്നമംഗല്യനിദ്രയിൽ... തൊട്ടുണർത്തിയ പൂവിരൽ നിന്റെ മുഗ്ധഗാനത്തിൻ പല്ലവി... പുഷ്പമംഗല്യരാത്രിയിൽ രാഗസ്വപ്നമംഗല്യനിദ്രയിൽ... പല്ലവി കേട്ടുണർന്നു ഞാൻ.. അനുപല്ലവിയായ് പുണർന്നു നീ... നമ്മളിൽ നമ്മൾ തീർത്ത കല്പനാമഞ്ജരികൾ ചരണമായ്.... മഞ്ജരികൾ ചരണമായ്.... ആ...ആ... പുഷ്പമംഗല്യരാത്രിയിൽ രാഗസ്വപ്നമംഗല്യനിദ്രയിൽ... ആ ചരണത്തിൻ ആർദ്രതയിലാ രാത്രിഗന്ധം അലിയവേ... ആ സുഷുപ്തിതൻ യാമഗംഗയിൽ ഓളമാലയായ് മാറി നാം... ഓളമാലയായ് മാറി നാം.... ആ..ആ... പുഷ്പമംഗല്യരാത്രിയിൽ രാഗസ്വപ്നമംഗല്യനിദ്രയിൽ... തൊട്ടുണർത്തിയ പൂവിരൽ നിന്റെ മുഗ്ദഗാനത്തിൻ പല്ലവി... പുഷ്പമംഗല്യരാത്രിയിൽ രാഗസ്വപ്നമംഗല്യനിദ്രയിൽ...
Song video
Song details
വർഷം: 1977
സംഗീതം: എ ടി ഉമ്മർ
ഗാനരചന: ശ്രീകുമാരൻ തമ്പി
ഗായകർ: കെ പി ബ്രഹ്മാനന്ദൻ, വാണി ജയറാം
വിശദവിവരങ്ങൾ: ഷക്കീബ് വക്കം
Album: ആദ്യപാഠം
- Singer: കെ പി ബ്രഹ്മാനന്ദൻ
- Singer: വാണി ജയറാം
- Film / album: ആദ്യപാഠം
- Composer: എ ടി ഉമ്മർ
- Lyricist: ശ്രീകുമാരൻ തമ്പി