Malayalam lyrics
പ്രിയദര്‍ശിനീ നിന്‍ തിരുനാളല്ലേ തിരുനാളല്ലേ തിരുമധുരം പകരുന്ന പതിനേഴല്ലേ പതിനേഴല്ലേ മധുര യൌവ്വനത്തിന്‍ വരവേല്‍പ്പല്ലേ ഒരു ചുടുചുംബനം സമ്മാനം സമ്മാനം (പ്രിയദര്‍ശിനീ നിന്‍......) കണികാണാനേഴുതിരി വിളക്കു തരാം അണിയാനായ് ഇരണിയല്‍ പുടവ തരാം കളിയാടാനമ്മാനപ്പന്തു തരാം മതിമറന്നു ഞാന്‍ കൂടെ വരാം (പ്രിയദര്‍ശിനീ നിന്‍.....) മിഴിയില്‍ നീലാഞ്ജനം എഴുതിത്തരാം കരിങ്കൂന്തല്‍ പൂചൂടി ഒതുക്കിത്തരാം തിരുനെറ്റിയില്‍ തിലകക്കുറി ചാര്‍ത്തിത്തരാം കരിവള കൈകളിലണിഞ്ഞുതരാം (പ്രിയദര്‍ശിനി നിന്‍....)
Song details
വർഷം: 1976
സംഗീതം: വി ദക്ഷിണാമൂർത്തി
ഗാനരചന: പാപ്പനംകോട് ലക്ഷ്മണൻ
ഗായകർ: എസ് ജാനകി
അഭിനേതാക്കൾ: Adoor Basi, ജോസ് പ്രകാശ്, അടൂർ ഭവാനി, രവികുമാർ, And Sumithra
വരികൾ: ജയലക്ഷ്മി രവി
Album: നീലസാരി
- Singer: എസ് ജാനകി
- Film / album: നീലസാരി
- Composer: വി ദക്ഷിണാമൂർത്തി
- Lyricist: പാപ്പനംകോട് ലക്ഷ്മണൻ