Malayalam lyrics
പ്രേമമെന്നാൽ കരളും കരളും കൈമാറുന്ന കരാറ് കരാറു തെറ്റി നടന്നാൽ പിന്നെ കാര്യം തകരാറ് (പ്രേമമെന്നാൽ...) കവിളിൽ പൂങ്കുല ചിന്നി കണ്ണിൽ താമര മിന്നി ആടുക തെന്നിത്തെന്നി കരളേ നീയെൻ ജെന്നി ഹ..ഹ..ഹ (പ്രേമമെന്നാല്‍...) നിന്മിഴിമുനയൊന്നാടും എന്മനമായിരമാടും കളഗാനം ഞാൻ പാടും പുളകത്തിൽ നീ മൂടും ഓഹോ ഓഹോ (പ്രേമമെന്നാല്‍...)
Song video
Song details
വർഷം: 1970
സംഗീതം: ജി ദേവരാജൻ
ഗാനരചന: യൂസഫലി കേച്ചേരി
ഗായകർ: സി ഒ ആന്റോ, എൽ ആർ ഈശ്വരി
രാഗം: മോഹനം
ഹിന്ദുസ്ഥാനി രാഗം: ഭൂപാളി, ഭൂപ്, ദേശ് കാർ, ജൈത് കല്യാൺ
വർഗ്ഗീകരണം: റൊമാന്റിക് മെലഡി
അഭിനേതാക്കൾ: അടൂർ ഭാസി, സുകുമാരി
വിശദവിവരങ്ങൾ: നിത്യാനന്ദ
വിഡിയോ: ഗാനസ്നേഹി
Album: മിണ്ടാപ്പെണ്ണ്
- Singer: സി ഒ ആന്റോ
- Singer: എൽ ആർ ഈശ്വരി
- Film / album: മിണ്ടാപ്പെണ്ണ്
- Composer: ജി ദേവരാജൻ
- Lyricist: യൂസഫലി കേച്ചേരി
- Actor: അടൂർ ഭാസി
- Actor: സുകുമാരി