Malayalam lyrics
മാംസപുഷ്പം വിടര്‍ന്നു എന്റെ മാറിലെ തേന്‍ കുടങ്ങള്‍ തുടുത്തു ഹാ ...മാംസപുഷ്പം വിടര്‍ന്നു എന്റെ മാറിലെ തേന്‍ കുടങ്ങള്‍ തുടുത്തു നാഗഫണം വിടര്‍ത്തിയാടീടും കാമാവേശമുള്ളില്‍ ഉണര്‍ന്നു (നാഗഫണം ) ഐ വില്‍ റിമെംബര്‍ യൂ വിത്ത് എല്‍ ബിഫോര്‍ ഓ ഇ ആഫ്റ്റര്‍ വി ..... (മാംസപുഷ്പം ) യൌവ്വനം നമ്മളില്‍ ചേര്‍ത്തു വര്‍ണ്ണജാലം ഉന്മാദം മെയ് നിറയെ പൂത്തു നില്ക്കും കാലം (യൌവ്വനം ) ചുണ്ടുകള്‍ ചുണ്ടുകളില്‍ ഒന്ന് ചേരും നേരം അസ്ഥികള്‍ അസ്ഥികളെ ആഞ്ഞു പുല്കും നേരം (ചുണ്ടുകള്‍ ) മുട്ടി വളര്‍ന്ന വികാരങ്ങള്‍ സ്വര്ഗ്ഗവാതിലിന്നു രാത്രി തുറക്കും (മുട്ടി ) അത് പച്ചക്കരിമ്പു നീര് നിറയും പച്ചക്കരിമ്പു നീര് നിറയും (ഹാ ...മാംസപുഷ്പം ) നിന്നിലെ നിന്നില്‍ ഞാന്‍ ആര്‍ത്തി കൊണ്ട ദാഹം എന്നിലെ എന്നില്‍ നീ കാത്തു നിന്ന മോഹം (നിന്നിലെ ) സംഗമം മലര്‍മഞ്ചം തീര്ത്തൊരുക്കും വേള മന്മഥന് മകരന്ദം പങ്കുവയ്ക്കും വേള (സംഗമം ) മുത്തി വിടര്‍ന്ന പരാഗങ്ങള്‍ നഗ്നമേനിയില്‍ അമ്പു നിറയ്ക്കും കുളിര് സോമാരസപ്പുഴയൊഴുകും കുളിര് സോമാരസപ്പുഴയൊഴുകും (ഹാ ...മാംസപുഷ്പം )
Song details
വർഷം: 1979
സംഗീതം: എം എസ് വിശ്വനാഥൻ
ഗാനരചന: ചിറയിൻകീഴ് രാമകൃഷ്ണൻ നായർ
ഗായകർ: എൽ ആർ ഈശ്വരി
അഭിനേതാക്കൾ: വിജയലളിത, വിൻസന്റ്
വരികൾ: സൂസി
Album: ഇനിയും കാണാം
- Singer: എൽ ആർ ഈശ്വരി
- Film / album: ഇനിയും കാണാം
- Composer: എം എസ് വിശ്വനാഥൻ
- Lyricist: ചിറയിൻകീഴ് രാമകൃഷ്ണൻ നായർ
- Actor: വിജയലളിത
- Actor: വിൻസന്റ്