Malayalam lyrics
പ്രമദവനത്തില്‍ വെച്ചെന്‍ ഹൃദയാധിനാഥനിന്നും പ്രണയകലഹത്തിന്നു വന്നൂ സഖീ മുല്ലപ്പൂബാണമേറ്റു മുറിഞ്ഞൂ...തനു തളര്‍ന്നൂ ഇവളല്ലിത്താമരമാല കൊടുത്തതു കള്ളന്‍ തട്ടിയെറിഞ്ഞുകളഞ്ഞു പട്ടുകഞ്ചുകമിട്ടു പാവാട ഞൊറിനീര്‍ത്തി മുത്തണിപ്പൊന്‍ ചിലങ്ക കിലുങ്ങീ ആടിയുലഞ്ഞൂ നൃത്തവിലാസമോടെ അണഞ്ഞൂ പിന്നെ മന്മഥപുരിയില്‍ കേളികളാടാന്‍ കണ്മുന ദേവനെ മാടിവിളിച്ചു പ്രമദവനത്തില്‍ വെച്ചെന്‍ ....
Song video
Song details
വർഷം: 1970
സംഗീതം: എം എസ് ബാബുരാജ്
ഗാനരചന: പി ഭാസ്കരൻ
ഗായകർ: പി ലീല
രാഗം: ദേവഗാന്ധാരി
അഭിനേതാക്കൾ: ശ്രീവിദ്യ, ഷീല, വീരൻ, ടി ആർ ഓമന
വിശദവിവരങ്ങൾ: കൃഷ്ണ ചന്ദ്ര
വിഡിയോ: ഗാനസ്നേഹി
Album: അമ്പലപ്രാവ്
- Singer: പി ലീല
- Film / album: അമ്പലപ്രാവ്
- Composer: എം എസ് ബാബുരാജ്
- Lyricist: പി ഭാസ്കരൻ