Malayalam lyrics
പൂമണിമാരന്റെ കോവിലില്‍ പൂജയ്ക്കെടുക്കാത്ത പൂവു ഞാന്‍ അനുരാഗ മോഹന വീണയില്‍ താളം പിഴച്ചൊരു ഗാനം ഞാന്‍ മധുരപ്രതീക്ഷതന്‍ മധുവൂറും ഗാനങ്ങള്‍ മനമേ നീയെന്തിനു പാടി? മതിമറന്നിത്രനാള്‍ മൌനാനുരാഗത്തില്‍ മണിവീണയെന്തിന്നു മീട്ടി? കനകക്കിനാക്കള്‍ പൂത്തു തളിര്‍ത്തിട്ടും കരിവണ്ടുവന്നില്ല ചാരേ കണ്ണുനീര്‍ക്കായലിന്‍ തീരത്തു നീയിനി കാത്തിരുന്നീടുന്നതാരേ?
Song video
Song details
വർഷം: 1970
സംഗീതം: ജി ദേവരാജൻ
ഗാനരചന: യൂസഫലി കേച്ചേരി
ഗായകർ: എസ് ജാനകി
വർഗ്ഗീകരണം: ദുഃഖഗാനങ്ങൾ
വരികൾ: ശ്രീദേവി
യൂട്യൂബ് ഓഡിയോ: രാല രാജൻ
Album: മിണ്ടാപ്പെണ്ണ്
- Singer: എസ് ജാനകി
- Film / album: മിണ്ടാപ്പെണ്ണ്
- Composer: ജി ദേവരാജൻ
- Lyricist: യൂസഫലി കേച്ചേരി