Malayalam lyrics
പൊൻ കൂടു കിളിമകളുടെ പൊൻ കൂടു പഴമുതിരുണ തേൻ മാവിൽ കണ്ടുവോ കിളിയമ്മേ കഥ മൊഴിയണ കിളിയമ്മേ കരളലിയും തേനിമ്പം കെട്ടുവോ [ പൊൻ... വൈശാഖ രാവിൽ വഴി മാറി വന്ന വെണ്മുകിലേ [2] നിന്നിലുണ്ടോ ശീതള മഴത്തുള്ളികൾ എവിടെ നിൻ പ്രണയ നിലാ കൂടു തുളുമ്പി നിന്ന മോഹ പാർവ്വണം [ പൊൻ.. വഴിമാറി വന്നു മുളം തണ്ടിലേറിയ പൂന്തെന്നലേ [2] പ്രണയാർദ്രം നിൻ രാഗ പരാഗം സുമധുരം ജപലയ സാന്ത്വനം പകർന്നു വന്ന ദേവ മർമ്മരം [ പൊൻ കൂടു...
Song details
വർഷം: 2003
സംഗീതം: രവീന്ദ്രൻ
ഗാനരചന: കൈതപ്രം
ഗായകർ: പി ജയചന്ദ്രൻ
രാഗം: ദർബാരി കാനഡ
ഹിന്ദുസ്ഥാനി രാഗം: ദർബാരി കാനഡ
വരികൾ: ജിജാ സുബ്രമണ്യൻ, kunjubi33
Album: അമ്മക്കിളികൂട്
- Singer: പി ജയചന്ദ്രൻ
- Film / album: അമ്മക്കിളികൂട്
- Composer: രവീന്ദ്രൻ
- Lyricist: കൈതപ്രം