Malayalam lyrics

ഡാൻസ് ഫെസ്റ്റിവൽ ഡാൻസ് ഫെസ്റ്റിവൽ
താരുണ്യലഹരിയിൽ ഈ പദങ്ങൾ
താളത്തിൽ ചലിക്കട്ടേ
ഗാനത്തിൻ തരംഗിണിയിൽ കരങ്ങൾ
മേളത്തിൽ പിണയട്ടേ
താരുണ്യലഹരിയിൽ ഈ പദങ്ങൾ
താളത്തിൽ ചലിക്കട്ടേ
ആനന്ദസങ്കല്പമാകെ
തളിരിടും സംഗീതമേള
(ആനന്ദ.....)
മനസ്സും മനസ്സും സല്ലപിക്കും വേള
മദകര നർത്തനലീല
(മനസ്സും.....)
ദ് നൈറ്റ് ഈസ് യങ്ങ്, ദ് ലൈഫ് ഈസ് യങ്ങ്
സിംഗ് അസ് ദ് സോങ്ങ് ഓഫ്
യൂത്ത്ഫുൾ സ്പ്രിങ്ങ്
(ഡാൻസ് ഫെസ്റ്റിവൽ.....)
മായും നിഴലുകൾപോലെ
മാറട്ടേ ആശങ്കയാകെ
(മായും....)
താളവും ഗാനവും ഒഴുകിയൊഴുകി
താഴട്ടേ ദുഃഖങ്ങളാകെ
(താളവും....)
ദ് യങ്ങ് ആർ യങ്ങ്
ഔർ ഡ്രീംസ് ആർ യങ്ങ്
വീ ഡാൻസ് ആന്റ് സ്വിങ്ങ് ആന്റ്
ജോയ് വീ ബ്രിങ്ങ്
(ഡാൻസ് ഫെസ്റ്റിവൽ....)

Song video

Watch on YouTube

Song details

വർഷം: 1976

സംഗീതം: എം എസ്‌ വിശ്വനാഥൻ

ഗാനരചന: പി ഭാസ്കരൻ

ഗായകർ: പി ജയചന്ദ്രൻ, എൽ ആർ ഈശ്വരി

അഭിനേതാക്കൾ: സുധീർ, ശ്രീപ്രിയ

വരികൾ: ജയലക്ഷ്മി രവി

Album: ആയിരം ജന്മങ്ങൾ