Malayalam lyrics
പതിനാറു വയസ്സുള്ള പനിനീർച്ചോല പുളകങ്ങൾ വിരിയുന്ന കുളിർതാമര ആരുമറിയാതെ അരുവിതൻ മേനി നീൾവിരൽത്തുമ്പിനാൽ തൊട്ടുണർത്തി കാറ്റു തോളോടു തോളമർത്തി പതിനാറു വയസ്സുള്ള പനിനീർച്ചോല നാൾതോറും വളരും നവയൗവ്വനത്തിൻ മോഹം വിടരുമ്പോൾ ഓരോ ദിവസവുമോരോ നിമിഷവും പ്രേമോത്സവ വേള ആ വികാരമാകും തരംഗിണിയിൽ ജീവിതമെന്നും കുളിരലയല്ലേ പതിനാറു വയസ്സുള്ള പനിനീർച്ചോല പുഴതൻ മെയ്യിൽ തളിരധരത്താൽ പൂമണം പകരും കാറ്റേ ആരുടെ ഹൃദയം ചൂടുന്ന നവമാധുരിതൻ ലഹരി നീയോ നിർമ്മല ജലമൊഴുകും മൃദുവാഹിനിയാം കന്യകയോ പതിനാറു വയസ്സുള്ള പനിനീർച്ചോല പുണരാൻ വെമ്പും കാറ്റിന്റെ കൈകൾ പുടവയഴിക്കുമ്പോൾ കഴിഞ്ഞുപോയൊരിന്നലെകൾ ജനിക്കാത്ത നാളെയും മനസ്സിലുണ്ടോ നിറനിമിഷത്തിൻ മധുരാനുഭൂതികളല്ലാതെ പതിനാറു വയസ്സുള്ള പനിനീർച്ചോല
Song details
വർഷം: 1978
സംഗീതം: എം എസ് വിശ്വനാഥൻ
ഗാനരചന: ചിറയിൻകീഴ് രാമകൃഷ്ണൻ നായർ
ഗായകർ: എൽ ആർ ഈശ്വരി, ശശിരേഖ, കോറസ്
വരികൾ: ഡോ പ്രസാദ് കയ്യാലേത്ത്
Album: സുന്ദരിമാരുടെ സ്വപ്നങ്ങൾ
- Singer: എൽ ആർ ഈശ്വരി
- Singer: ശശിരേഖ
- Singer: കോറസ്
- Film / album: സുന്ദരിമാരുടെ സ്വപ്നങ്ങൾ
- Composer: എം എസ് വിശ്വനാഥൻ
- Lyricist: ചിറയിൻകീഴ് രാമകൃഷ്ണൻ നായർ