Malayalam lyrics
പനിനീര്‍ പൊയ്കകള്‍ മിഴികള്‍ ഇളനീര്‍ തുള്ളികള്‍ മൊഴികള്‍ കുരുന്നു കൂവളപ്പൂക്കള്‍ കുളിരണിഞ്ഞ കിനാക്കള്‍.... മധുര ശാരികേ നിന്റെ മനസ്സു മാമയില്‍ തൂവല്‍.... കളഭ കുങ്കുമമണിയുമ്പോള്‍ കര്‍ണ്ണികാരം വിരിയുമ്പോള്‍ പുലര്‍നിലാവേ നിന്‍ കവിളില്‍ പൂത്തുനില്‍ക്കും നവരാഗം.... കഥപറഞ്ഞും കവിത പാടിയും കണ്ണിലേതോ കൊതിയുമായ് നിന്‍ അരികിലണയാം ഞാന്‍.... ആര്‍ദ്ര ഭാവുകമായ്... കാണാവേണുവിലെ പാട്ടിന്‍ ഈണവുമായ് കാറ്റും കൂടണയാറായ്.... മോഹം പൂവണിയാറായ്.... (പനിനീര്‍ പൊയ്കകള്‍....) ശിശിരനൂപുര വാടികളില്‍ ശലഭമായ് ഞാന്‍ അണയുമ്പോള്‍ പ്രണയമുതിരും തൂമധുവായ് പെയ്തിറങ്ങി നിന്‍ ഹൃദയം... കരളിനുള്ളില്‍ കനവു കോര്‍ക്കും കസവുനൂലിന്‍ ഇഴകള്‍ നെയ്യാന്‍ കാത്തിരിപ്പൂ ഞാന്‍.... ഓർത്തിരിപ്പൂ ഞാന്‍.... ഓരോ രാത്രിയിലും സ്വപ്നം കണ്ടുണരാന്‍ നീയെന്‍ നെഞ്ചണയേണം കാണാപ്പൊന്നുഴിയേണം.... (പനിനീര്‍ പൊയ്കകള്‍....)
Song video
Song details
വർഷം: 1998
സംഗീതം: വിൽസൺ
ഗാനരചന: ഗിരീഷ് പുത്തഞ്ചേരി, റഹിം പൂവാട്ടുപറമ്പ്
ഗായകർ: എം ജി ശ്രീകുമാർ, കെ എസ് ചിത്ര
രാഗം: മോഹനം
ഹിന്ദുസ്ഥാനി രാഗം: ഭൂപാളി, ഭൂപ്, ദേശ് കാർ, ജൈത് കല്യാൺ
വിശദവിവരങ്ങൾ: Added Tue Nov 20 10:39:12 2007 krishnachandra
Album: ചേനപറമ്പിലെ ആനക്കാര്യം
- Singer: എം ജി ശ്രീകുമാർ
- Singer: കെ എസ് ചിത്ര
- Film / album: ചേനപറമ്പിലെ ആനക്കാര്യം
- Composer: വിൽസൺ
- Lyricist: ഗിരീഷ് പുത്തഞ്ചേരി
- Lyricist: റഹിം പൂവാട്ടുപറമ്പ്