Malayalam lyrics
പണ്ടെന്റെ മുറ്റത്ത് പാട്ടും കളിയുമായ് മണ്ടി നടന്നൊരു മാടത്തേ എത്ര പറഞ്ഞിട്ടും ഇന്നെന്നെ കാണുമ്പോള്‍ എന്താ നീയൊന്നും മിണ്ടാത്തെ എന്താ നീയൊന്നും മിണ്ടാത്തെ അന്ന് നാം രണ്ടാളും ആഞ്ഞിലിക്കാടിന്റെ പിന്നിലൊളിച്ചു കളിച്ചില്ലേ ? ഇന്നെന്നെ കാണുമ്പോള്‍ ഒറ്റയ്ക്ക് വാതിലിന്‍ പിന്നിലൊളിക്കുന്നതെന്താണ് ? (പണ്ടെന്റെ ......) മുന്നില്‍ കണ്ടപ്പോള്‍ കണ്മുന താഴ്ത്തി നീ മണ്ണില്‍ വരച്ചിട്ടതെന്താണ് ? മറ്റുള്ളോര്‍ക്കൊന്നും അറിയാത്ത ഭാഷയില്‍ കത്ത് കുറിച്ചിട്ടതെന്താണ് ? തെല്ലകലത്തൊരു മാടം ഞാന്‍ വെച്ചിട്ടു- ണ്ടല്ലി മലര്‍ക്കിളീ ആറ്റക്കിളീ ഒന്നങ്ങുവന്നാല്‍ ഒന്നിച്ചിരുന്നാല്‍ അന്നത്തെപ്പോലെ കഥ പറയാം (പണ്ടെന്റെ ...)
Song video
Song details
വർഷം: 1963
സംഗീതം: എം എസ് ബാബുരാജ്
ഗാനരചന: പി ഭാസ്കരൻ
ഗായകർ: കെ ജെ യേശുദാസ്
വിശദവിവരങ്ങൾ: Latha Nair (Malayalam Lyrics)
വിഡിയോ: ഷിബു ജേക്കബ്
Album: മൂടുപടം
- Singer: കെ ജെ യേശുദാസ്
- Film / album: മൂടുപടം
- Composer: എം എസ് ബാബുരാജ്
- Lyricist: പി ഭാസ്കരൻ