Malayalam lyrics
പടച്ചവന്‍ പടച്ചപ്പോള്‍ മനുഷ്യനെപ്പടച്ചു മനുജന്മാര്‍ മന്നിതില്‍ പണക്കാരെപ്പടച്ചു പണക്കാരന്‍ പാരിലാകെ പാവങ്ങളെപ്പടച്ചു പാവങ്ങളെന്നവരെ കളിയാക്കിച്ചിരിച്ചു ഉലകിതുനന്നാക്കും പണ്ഡിതപ്രസംഗം അലയടിച്ചെത്തുന്നു കവലകള്‍ തോറും പശിതിന്നും വയറിന്നു പഴങ്കഞ്ഞി വിളമ്പാന്‍ തുനിയുന്നവനേ ദേവദൂതന്‍ പഠിപ്പില്ലാത്തൊരുവന്‍ പാമരനെങ്കിലും കൊടുക്കുന്നകയ്യാണവന്റേതെങ്കില്‍ അള്ളാവിന്‍ പ്രിയപുത്രന്‍ അവനാണല്ലോ സ്വര്‍ല്ലോകക്കൊട്ടാരം അവന്റേതല്ലോ
Song video
Song details
വർഷം: 1966
സംഗീതം: ബി എ ചിദംബരനാഥ്
ഗാനരചന: പി ഭാസ്കരൻ
ഗായകർ: കമുകറ പുരുഷോത്തമൻ
വരികൾ: ശ്രീദേവി
Album: കായംകുളം കൊച്ചുണ്ണി
- Singer: കമുകറ പുരുഷോത്തമൻ
- Film / album: കായംകുളം കൊച്ചുണ്ണി
- Composer: ബി എ ചിദംബരനാഥ്
- Lyricist: പി ഭാസ്കരൻ