Malayalam lyrics
�Ormakale-ozhukiyozhuki ഓര്‍മ്മകളേ ഒഴുകിയൊഴുകി ഒഴുകിവരും ഓളങ്ങളേ കുഞ്ഞുകുഞ്ഞുന്നാളില്‍ നമ്മള്‍ ആയിരം കടലാസുവഞ്ചികളിലൊഴുകിയ മോഹങ്ങളേ ഓമനിപ്പൂ നിങ്ങളേ ഞാന്‍ ഓമനിപ്പൂ തൃപ്പൂണിത്തുറയിലെ അത്തച്ചമയം തൃക്കണ്‍പാര്‍ത്തുവന്ന ചിങ്ങമാസം -അന്നു മുറ്റത്തേക്കോടിവന്ന ഹിങ്ങമാസം0 എന്നെ പുഷ്പിണിയാക്കിയ ചിങ്ങമാസം.... പ്രേമമെന്നാലെന്തെന്നറിയില്ല എങ്കിലും പ്രതിശ്രുതപ്രിയവധുവായിരുന്നു കൃഷ്ണതുളസിത്തറയ്ക്കു പ്രദക്ഷിണം വയ്ക്കുമ്പോള്‍ കല്യാണച്ചെറുക്കനായിരുന്നു അങ്ങെന്റെ എല്ലാമെല്ലാമായിരുന്നു
Song video
Song details
വർഷം: 1972
സംഗീതം: വി ദക്ഷിണാമൂർത്തി
ഗാനരചന: വയലാർ രാമവർമ്മ
ഗായകർ: പി സുശീല
വരികൾ: ശ്രീദേവി, സംശയാലു
യൂട്യൂബ് ഓഡിയോ: രാല രാജൻ
Album: പുത്രകാമേഷ്ടി
- Singer: പി സുശീല
- Film / album: പുത്രകാമേഷ്ടി
- Composer: വി ദക്ഷിണാമൂർത്തി
- Lyricist: വയലാർ രാമവർമ്മ