Malayalam lyrics

ഓമനത്തിങ്കൾ കിടാവോ
നല്ല കോമളത്താമരപ്പൂവോ
പൂവിൽ നിറഞ്ഞ മധുവോ
പരിപൂർണ്ണേന്ദു തന്റെ നിലാവോ
പുത്തൻപവിഴക്കൊടിയോ
ചെറു തത്തകൾ കൊഞ്ചും മൊഴിയോ
ചാഞ്ചാടിയാടും മയിലോ
മൃദു പഞ്ചമം പാടും കുയിലോ
തുള്ളും ഇളമാൻ കിടാവോ
ശോഭ കൊള്ളുന്നൊരന്നക്കൊടിയോ
ഈശ്വരൻ തന്ന നിധിയോ
പരമേശ്വരി ഏന്തും കിളിയോ
ഓമനത്തിങ്കൾ കിടാവോ
നല്ല കോമളത്താമരപ്പൂവോ

Song details

വർഷം: 1967

സംഗീതം: ബി എ ചിദംബരനാഥ്‌

ഗാനരചന: പരമ്പരാഗതം (ഇരയിമ്മൻ തമ്പി)

ഗായകർ: കെ ജെ യേശുദാസ്, ബി വസന്ത

രാഗം: ആരഭി

വർഗ്ഗീകരണം: താരാട്ടുപാട്ടുകൾ

വിശദവിവരങ്ങൾ: സൂസി

Album: പോസ്റ്റ്‌ മാൻ