Malayalam lyrics
ആരോ നിലാവിൻ വാതിൽ തുറന്നേ വരുമീ നേരമോ കാണുന്നതെല്ലാം പൊയ് തോന്നലാണോ അറിയാനാശയായ് ആദ്യമായെൻ ഉള്ളിലാരോ കൂടു കൂട്ടും കാലമിനിയും ആരിതോ എൻ നെഞ്ചിലായ് നീയോ ഉയിരേ...ഇനിയെൻ അരികേ നീയോ ഉയിരേ.. ഇനിയെൻ അരികേ.. മിണ്ടാനൊരു കാര്യമായ് മെല്ലെ അനുരാഗമായ് മൗനം ചോരും നീ ചേരും നേരവും എന്തോരം മോഹമായ് വന്നോരം നിന്നു ഞാൻ എന്നോമൽ നീയേ എന്നാലും നീ കാണാതെ നോക്കും കണ്ണിൻ ചില്ലാലേ ഉള്ളാകെ പൂക്കും താനേ നിന്നാലേ നീയോ ഉയിരേ...ഇനിയെൻ അരികേ നീയോ ഉയിരേ.. ഇനിയെൻ അരികേ.. ആരോ നിലാവിൻ വാതിൽ തുറന്നേ വരുമീ നേരമോ
Song video
Song details
വർഷം: 2024
സംഗീതം: ഗോകുൽ ശ്രീകണ്ഠൻ
ഗാനരചന: ടിറ്റോ പി തങ്കച്ചൻ
ഗായകർ: അയ്റാൻ അർജുൻ
വിശദവിവരങ്ങൾ: ഗാനസ്നേഹി
Album: ഹാപ്പി ന്യു ഇയർ
- Singer: അയ്റാൻ അർജുൻ
- Film / album: ഹാപ്പി ന്യു ഇയർ
- Composer: ഗോകുൽ ശ്രീകണ്ഠൻ
- Lyricist: ടിറ്റോ പി തങ്കച്ചൻ