Malayalam lyrics

അയ്യയ്യേ ..നിർമ്മലേ ...
ചതിയല്ലേ വേലി ചാടല്ലേ ..
അയ്യയ്യേ.... നിർമ്മലേ....
മാനക്കേടായ് മാറും നേരല്ലേ ?
നടനടയൊരു ആട്ടം
മയിലാട്ടം പിടികിട്ടാതോട്ടം
ഇതിനിടയില് ഏതോ മുടിയാട്ടം
അടിമുടിയൊരു നോട്ടം തിരനോട്ടം
അവിഹിതമോ തിട്ടം
കുറുവഴിയില് നീറിൻ തേരോട്ടം
ചിരിയേ ചിരിയേ ചിലരിൻ ചിരിയേ
പലതും പറയും പോലേ
നിജമോ നിജമോ അറിയാനിതിലേ
അലയും ആത്മാവുകളേ
അയ്യയ്യേ ...നിർമ്മലേ....
ചതിയല്ലേ.. വേലി ചാടല്ലേ
അയ്യയ്യേ... നിർമ്മലേ
മാനക്കേടായ് മാറും നേരല്ലേ ?
നീറുകളായൊരു കൂട്ടം
നീന്തിടുമോ കരയറ്റം
പാരിലുമായിരം ഇട്ടം
പോയിടുമോ മനവെട്ടം
ഉലകിൻ തിരയാൽ
ഉടയും കുടമേ
പിറകിൽ വരിയായ് ഉടനേ
പതിയേ പതിയേ കനമായ് കഥയേ
വളരും ഒരു സംശയമേ....
അയ്യയ്യേ നിർമ്മലേ ...
ചതിയല്ലേ ? വേലി ചാടല്ലേ
അയ്യയ്യേ... നിർമ്മലേ ..
മാനക്കേടായ് മാറും നേരല്ലേ ?

Song video

Watch on YouTube

Song details

വർഷം: 2025

സംഗീതം: ശ്രീരാജ് സജി

ഗാനരചന: ടിറ്റോ പി തങ്കച്ചൻ

ഗായകർ: സിയാ ഉൾ ഹഖ്, ശ്രീരാജ് സജി

വിശദവിവരങ്ങൾ: ഗാനസ്നേഹി

Album: അവിഹിതം