Malayalam lyrics
ആ... നാദവിനോദിനീ മായേ -നട- ഭൈരവി ഭാരതി നീയേ നവരസഭാവം കാണും നേരം കവിതേ നീ വന്നുണരുണരൂ നാദവിനോദിനി..... ശാരദനീല രാവുപോലും ശീതനിലാവിന്‍ ശയ്യയില്‍ രാഗവിഹാരം തേടിടുംനിന്‍ ലാസ്യവിനോദം കണ്ടുഞാന്‍ നൂറുശിലാശലഭങ്ങള്‍ പാറും കുങ്കുമനീരജമെന്‍ ഹൃദയം നാദവിനോദിനി...... ആദിയില്‍ ജീവരാശിതിരയും ആത്മനിവേദ്യം നീയല്ലോ എന്റെ കടിഞ്ഞൂലാരതിയായി കാല്‍ക്കലിടുന്നു എന്നെ ഞാന്‍ യാമരസാഞ്ജലി തൂകുന്നെന്നും പാദുകവന്ദന ഗാനവുമായ് നാദവിനോദിനി.....
Song details
വർഷം: 2002
സംഗീതം: എം ജി രാധാകൃഷ്ണൻ
ഗാനരചന: ബിച്ചു തിരുമല
ഗായകർ: എം ജി ശ്രീകുമാർ
വർഗ്ഗീകരണം: മെലഡികൾ
വരികൾ: ശ്രീദേവി
Album: ആഭരണച്ചാർത്ത്
- Singer: എം ജി ശ്രീകുമാർ
- Film / album: ആഭരണച്ചാർത്ത്
- Composer: എം ജി രാധാകൃഷ്ണൻ
- Lyricist: ബിച്ചു തിരുമല